തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടികയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വേ ലഹരി മൂക്കുമ്പോള്‍, കനഗോലു സര്‍വേ എന്ന പേരില്‍ നടക്കുന്ന ഈ വ്യാജ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയെന്ന പേരില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എംപിമാര്‍ മത്സരിക്കരുത്, സതീശനാണ് ജനപ്രിയന്, സ്ഥാനാര്‍ത്ഥി പട്ടിക റെഡി എന്നിങ്ങനെ ഇടതു ചാനലുകളിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസ്വസ്ഥതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വ്യാജ സര്‍വ്വേകള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ രീതിയിലുള്ള അനൈക്യത്തിന് വഴിമരുന്നിടുമെന്നാണ് കെപിസിസിയിലെ മുതിര്‍ന്ന നേതാക്കളുടെ പക്ഷം.
നേതാക്കളെ തമ്മിലടിപ്പിക്കാനും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷിക്കുന്നു. ഗ്രൂപ്പ് വൈരത്തിന് എണ്ണ പകരുന്ന ഇത്തരം ‘റിപ്പോര്‍ട്ടുകള്‍’ തള്ളിക്കളയണമെന്നാണ് ഔദ്യോഗിക നിര്‍ദ്ദേശം. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോകാതെ, വിജയസാധ്യത മാത്രം പരിഗണിച്ച് ഹൈക്കമാന്‍ഡ് നേരിട്ട് സ്ഥാനാര്‍ത്ഥികളെ എത്രയും വേഗം പ്രഖ്യാപിക്കാനാണ് നിലവിലെ നീക്കം. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കണമെന്ന സമ്മര്‍ദ്ദം കേരളത്തിലെ നേതാക്കളും ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടികയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വേ ലഹരി മൂക്കുമ്പോള്‍, കനഗോലുവിന്റെ പേരില്‍ നടക്കുന്ന ഈ വ്യാജ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണെന്ന് കെപിസിസിയും തിരിച്ചറിയുന്നു. കനഗോലു നടത്തിയെന്ന പേരില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇടതു ചാനലുകളിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസ്വസ്ഥതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നേതാക്കളെ തമ്മിലടിപ്പിക്കാനും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷിക്കുന്നു. ഗ്രൂപ്പ് വൈരത്തിന് എണ്ണ പകരുന്ന ഇത്തരം ‘റിപ്പോര്‍ട്ടുകള്‍’ തള്ളിക്കളയണമെന്നാണ് ഔദ്യോഗിക നിര്‍ദ്ദേശം. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോകാതെ, വിജയസാധ്യത മാത്രം പരിഗണിച്ച് ഹൈക്കമാന്‍ഡ് നേരിട്ട് സ്ഥാനാര്‍ത്ഥികളെ എത്രയും വേഗം പ്രഖ്യാപിക്കാനാണ് നിലവിലെ നീക്കം. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കണമെന്ന സമ്മര്‍ദ്ദം കേരളത്തിലെ നേതാക്കളും ശക്തമാക്കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

ഗവർണറും മുഖ്യമന്ത്രിയും കൈകോർത്തു; പിന്നിൽ അപ്രതീക്ഷിത ‘ഡൽഹി ഡീൽ’!