തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാന്‍ വമ്പന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കാന്‍ ഷാഫി പറമ്പിലിനെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ പ്രാഥമിക ധാരണ. വടകരയില്‍ കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയ ഷാഫിയുടെ കരുത്ത് ധര്‍മ്മടത്തും പ്രതിഫലിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും സുനില്‍ കനഗോലുവിന്റെയും വിലയിരുത്തല്‍.
ജനസ്വാധീനമുള്ള രണ്ട് സിറ്റിംഗ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കെ മുരളീധരന് അടക്കമുള്ള നേതാക്കള്‍ മത്സരിക്കും. മുല്ലപ്പള്ളി രാമചന്ദ്രനും സീറ്റ് നല്‍കും. വിഎം സുധീരന് സീറ്റുണ്ടാകില്ല. ആരോഗ്യ നില കൂടി പരിഗണിച്ചാകും തീരുമാനം.
ആന്റോ ആന്റണി കെ.പി.സി.സി അധ്യക്ഷനായേക്കും: നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ, കെ.പി.സി.സി അമരത്തേക്ക് പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ കൊണ്ടുവരാന്‍ നീക്കമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും ഈ തീരുമാനം. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വിശ്വസ്തനാണ് ആന്റോ. നേമത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി: നേമത്ത് ശക്തനായ ഒരാളെത്തുമെങ്കിലും ശശി തരൂരിനെ അവിടേക്ക് പരിഗണിക്കില്ല. പകരം തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു കരുത്തനായ നേതാവിനെയാകും നിയോഗിക്കുക.
തിരഞ്ഞെടുപ്പിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒരുകാരണവശാലും പാടില്ലെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി. ഇത്തരം ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും, അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ അവകാശവാദങ്ങള്‍ക്കും ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും മുകളില്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന നല്‍കണം.
പ്രചരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയോഗിക്കും. കെ സുധാകരനെ അനുനയിപ്പിച്ച് നിര്‍ത്താനാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍. വൈകാരികമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പകരം വിജയസാധ്യത മാത്രമാകും ഇത്തവണ മാനദണ്ഡം.
വരും രണ്ടാഴ്ചയ്ക്കുള്ളില്‍ 50 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുന്നതിനാണ് ഇപ്പോള്‍ എഐസിസി മുന്‍ഗണന നല്‍കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മണ്ഡല പുനര്‍നിര്‍ണ്ണയം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി; തിരുവനന്തപുരത്ത് മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍?





