“സാധാരണക്കാരന്റെ ജീവന് വിലയില്ലേ?” അങ്കമാലിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ജാസ്‌ലിയയുടെ അമ്മ

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ 19 കാരിയായ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അപകടമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ പോലീസ് വൈകുന്നതിൽ വലിയ പ്രതിഷേധമാണ് കുടുംബം ഉയർത്തുന്നത്. പ്രതി വലിയ സ്വാധീനമുള്ള ആളായതുകൊണ്ടാണോ പോലീസ് നടപടിയെടുക്കാത്തതെന്ന് ജാസ്‌ലിയയുടെ അമ്മ ചോദിച്ചു. സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും ജീവനും ഒരു വിലയുമില്ലേ എന്ന മാതാപിതാക്കളുടെ ചോദ്യം നോമ്പരമാവുകയാണ്. യുവ ഡോക്ടർ ഓടിച്ച വാഹനമിടിച്ചാണ് ജാസ്‌ലിയ മരിച്ചത്. അപകടം നടന്ന ശേഷം മകളെ ഒന്ന് ആശുപത്രിയിലെത്തിക്കാൻ

വൈദ്യുതി ഉൽപ്പാദനത്തിൽ കേരളത്തിന് വൻ കുതിച്ചുചാട്ടം; വൈദ്യുതി നിരക്കിൽ ഇളവും പുതിയ പദ്ധതികളും വികസനനേട്ടവും ഓർമിപ്പിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ വൈദ്യുതി ഉൽപ്പാദന രംഗത്ത് അഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാത്ത അഞ്ച് വർഷങ്ങളാണ് കടന്നുപോയതെന്നും കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന നിരവധി ജലവൈദ്യുത പദ്ധതികൾ ഈ കാലയളവിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. ചരിത്രത്തിലാദ്യമായി പകൽ സമയത്തെ വൈദ്യുതി ചാർജിൽ 10 ശതമാനം കുറവ് വരുത്തിയത് ഈ സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദന ശേഷി 16

ഖമനേയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.

ദില്ലി: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഈ നീക്കം. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ

സി.പി.എമ്മില്‍ ‘ജി.എസ്’ പ്രതിസന്ധി; പിണറായിസത്തെ വെല്ലുവിളിച്ച് സുധാകരന്‍ രണ്ടാമത്തെ വി.എസ് ആകുമോ?

ആലപ്പുഴ: കേരള സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കുട്ടനാടന്‍ കരുത്തിന്റെ പടയൊരുക്കം. പാര്‍ട്ടിക്കുള്ളിലെ ഏകാധിപത്യത്തിനും ‘മരുമോന്‍’ വാഴ്ചയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ രംഗത്തെത്തുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യമാണ് ജി.എസ്. മറ്റൊരു വി.എസ്. ആകുമോ? പിണറായിസത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ അഴിമതിയും സ്വജനപക്ഷപാതിത്വവും കൊടികുത്തി വാഴുമ്പോള്‍, ഭയമില്ലാതെ പ്രതികരിക്കുന്ന സുധാകരന്റെ നീക്കങ്ങള്‍ സി.പി.എമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സുധാകരനെ തണുപ്പിക്കാന്‍ പി.ബി. അംഗം എം.എ. ബേബി നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും

രമേഷ് പിഷാരടി മത്സരിച്ചാല്‍ മമ്മൂട്ടി കോണ്‍ഗ്രസിനായി വോട്ട് ചോദിക്കുമോ എന്ന ഭയം; പാലക്കാട് വിസ്മയ സ്ഥാനാര്‍ത്ഥിയെ എത്തിക്കാന്‍ സിപിഎം; മെഗാ സ്റ്റാറിന്റെ കോണ്‍ഗ്രസ് പ്രചരണം ഒഴിവാക്കാന്‍ ആലോചനകള്‍ തകൃതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ധാരണയാകുന്നു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ പി. സരിനെ പരിഗണിക്കാത്ത പാര്‍ട്ടി, അവിടെ ഒരു ‘സിനിമാ വിസ്മയത്തിനാണ്’ കളമൊരുക്കുന്നത്. നടന്‍ രമേഷ് പിഷാരടി പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ, സിനിമാ മേഖലയില്‍ നിന്നുള്ള ഒരു പൊതുസ്വതന്ത്രയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് സി.പി.എം നീക്കം. രമേഷ് പിഷാരടിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധം തിരഞ്ഞെടുപ്പില്‍

പി.ആര്‍.ഡി വഴി സിപിഎം പടയൊരുക്കം; മുന്‍ സര്‍ക്കാരിനെ താറടിക്കാന്‍ ഖജനാവ് പണം! സര്‍ക്കാര്‍ മാറിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ‘പണിയുറപ്പ്’

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഉപയോഗിച്ച് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെ പരസ്യമായി പരിഹസിക്കാനും താറടിക്കാനും സര്‍ക്കാര്‍ നടത്തിയ നീക്കം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക്. സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്ന ജനാധിപത്യ തത്വം മറികടന്ന്, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന രീതി അസാധാരണമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരം മാറിയാല്‍ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും അവര്‍ക്ക് ‘പണിയുറപ്പാണെന്നും’ പ്രതിപക്ഷം പരസ്യമായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പ്രമുഖ പത്രങ്ങളില്‍ ഇന്ന് വന്ന പി.ആര്‍.ഡി പരസ്യമാണ്

പാലക്കാട്ടെ സിപിഎമ്മില്‍ ‘ശശി’ ബോംബ്! പാര്‍ട്ടിയില്‍നിന്നും കടക്ക് പുറത്ത്; അഴിമതിയും പണപ്പിരിവും തുറന്നുകാട്ടി പി.കെ.ശശി; പിന്നാലെ പുറത്താക്കല്‍; പാലക്കാട്ടെ വിമത ചൂടില്‍ പിണറായിസം വാടുമോ?

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്‍ എം.എല്‍.എ പി.കെ ശശി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടന്ന വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്ന ശശിയുടെ പ്രസ്താവന പാലക്കാട്ടെ പാര്‍ട്ടിയില്‍ വന്‍ ബോംബായി മാറിയിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് സുരേഷ് ബാബുവും വെല്ലുവിളിച്ചതോടെ പാലക്കാട് സിപിഎമ്മിലെ

മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ

തിരുവനന്തപുരം: സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിലെ പ്രതി വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ പിടികൂടാതെ വനം വകുപ്പ്. ഇന്നലെ തിരുവനന്തപുരം നഗരത്തിലെ തമ്പാനൂരിൽ ഒരു ലോഡ്ജിൽ ശശി ഉണ്ടെന്നറിഞ്ഞിട്ടും പിടികൂടാൻ യാതൊരു ശ്രമവും വനപാലക സംഘം നടത്തിയില്ല. പൊതുവഴിയിൽ ചത്തുകിടക്കുന്ന വന്യജീവിയെ എടുത്തുകൊണ്ടുപോകുന്നവർക്കെതിരെ പോലും കർശന നടപടി സ്വീകരിക്കുന്ന വനം വകുപ്പാണ് സിപിഎം നേതാവായ വെള്ളനാട് ശശിക്കെതിരെ കണ്ണടയ്ക്കുന്നത്. കഴിഞ്ഞ 28നാണ് വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ശശി അടിച്ചു കൊല്ലുന്നത്. വന്യജീവി സംരക്ഷണ

പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ മാസ് എൻട്രി; ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം.

പാലക്കാട്: പാലക്കാട് നടന്ന സി‌പി‌എം വിമത കൺവെൻഷനിലേക്ക് നൂറുകണക്കിന് അനുയായികളുടെ മുദ്രാവാക്യം വിളികളോടെ പി.കെ. ശശിയുടെ മാസ് എൻട്രി. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള വൻ ജനപങ്കാളിത്തമാണ് കൺവെൻഷനിൽ ദൃശ്യമായത്. പാർട്ടിയുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന ശശിക്ക് ലഭിക്കുന്ന ഈ സ്വീകാര്യത വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി‌പി‌എമ്മിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. പുതിയ വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി ഒറ്റപ്പാലത്ത് മത്സരരംഗത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ്

എൻസിപിയിൽ പോര് മുറുകുന്നു; ശശീന്ദ്രനെതിരെ പി.സി ചാക്കോയും തോമസ് കെ. തോമസും

കോഴിക്കോട്: എൻ സി പി യിൽ ഭിന്നത രൂക്ഷം. എ കെ ശശീന്ദ്രനെതിരെ പി സി ചാക്കോ, ചാക്കോയ്ക്കെതിരെ ശശീന്ദ്രൻ.  ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ നിലവിലെ നിയമസഭാംഗങ്ങളായ എ കെ ശശീന്ദ്രനും തോമസ് കെ തോമസും പരസ്പരം പോരടിക്കുകയാണ് ഇപ്പോൾ. പാർട്ടിക്ക് ഇടതുമുന്നണി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഒന്നായ എലത്തൂരിൽ നിലവിലെ എംഎൽഎയും മന്ത്രിയുമായ എ കെ ശശീന്ദ്രന് വീണ്ടും മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ ഒരു കാരണവശാലും ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട്.