കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുഖമായി റാപ്പര്‍ വേടന്‍ മാറുമോ? ഇടതുമുന്നണിയുടെ പ്രചാരണ ഗാനത്തില്‍ നായകനായി വേടന്‍ പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കേവലം പാട്ടുക്കാരനായി മാത്രമല്ല, ഇക്കുറി തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മണ്ഡലത്തില്‍ വേടനെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍, വയനാട് പുനരധിവാസം തുടങ്ങിയ നേട്ടങ്ങള്‍
തിരുവനന്തപുരം: ഇൻഫർമേഷൻ കമ്മിഷണറായി ഭരണപക്ഷഇഷ്ടക്കാരനെ നിയമിക്കാനായി തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി. സംസ്ഥാന ഇൻഫർമേഷൻ കമ്മിഷനിൽ ഒഴിവുള്ള സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ആറുമാസം മുമ്പ് അപേക്ഷകൾ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിയോഗിക്കുന്ന വിദഗ്ധസമിതി തയ്യാറാക്കുന്ന പാനലിൽ നിന്ന് ഒരു അപേക്ഷകനെ മന്ത്രിസഭയിലേക്ക് ശുപാർശ ചെയ്യേണ്ടത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്. കഴിഞ്ഞമാസാ വസാനം ഒരു ദിവസത്തെ നോട്ടീസിൽ കമ്മിറ്റി കൂടുവാൻ നിശ്ചയിച്ചിരുന്നെങ്കിലും ആ തീയതിയിൽ പ്രതിപക്ഷ നേതാവിന്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വി. ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലാപക്കൊടി. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടും വീണ്ടും ജോയിയെത്തന്നെ കളത്തിലിറക്കുന്നത് ഇരട്ടനീതിയാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ അതൃപ്തി പരസ്യമാക്കിയതോടെ തലസ്ഥാനത്തെ പാര്‍ട്ടിയില്‍ പടലപ്പിണക്കം രൂക്ഷമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലോക്കല്‍ സെക്രട്ടറിമാരും ഏര്യാ സെക്രട്ടറിമാരും സ്ഥാനം രാജിവയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പാര്‍ട്ടി നടപ്പിലാക്കിയിരുന്നു. ഇതിന്റെ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫ് തങ്ങളുടെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറക്കി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ആവേശം നിറഞ്ഞ ഗാനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ഗാനത്തിന് ‘ഒരു വിരൽ മഷി പോരാട്ടമേ…’ എന്ന ഹൂക്ക് ലൈനാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ കഴിഞ്ഞ കാലങ്ങളിലെ നേട്ടങ്ങളും വികസന പദ്ധതികളും കോർത്തിണക്കിയാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലൂടെയുള്ള വീടുകൾ, വയനാട് പുനരധിവാസ
കോഴിക്കോട്: വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്തുനിന്ന് നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയഗാഥ രചിച്ചിരിക്കുകയാണ് ഡോ. ആതിര സുഗതന്‍. ഓര്‍മകളും ചലനശേഷിയും കവര്‍ന്നെടുത്ത വാഹനാപകടത്തിന്റെ ആഘാതങ്ങളെ അതിജീവിച്ച്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയാണ് ഈ കോഴിക്കോട്ടുകാരി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പരിമിതികളെ പരിഭവിച്ചല്ല, പരിശ്രമം കൊണ്ട് മറികടക്കുകയാണ് വേണ്ടതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ മിടുക്കി. നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ നാലാം ശ്രമത്തിലാണ് ആതിര ലക്ഷ്യത്തിലെത്തിയത്. ബി.ഡി.എസ്. ബിരുദധാരിയായ ആതിരയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയത്
തിരുവനന്തപുരം: പോക്‌സോ കേസ് ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് ശ്രീലേഖ ഹർജി നൽകിയത്. തന്റെ ഭാഗം കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് പരാതി പോലീസിന് കൈമാറിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീലേഖയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ മ്യൂസിയം പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. തനിക്കെതിരെ വ്യക്തിഹത്യ നടത്താൻ വേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന് ശ്രീലേഖ പ്രതികരിച്ചു. പ്രായപൂർത്തിയായവരുടെ പേരുകൾ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും നഗരസഭയെ പ്രതിക്കൂട്ടിലാക്കാനും സി.പി.എം നടത്തിയ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ക്ഷേത്രപരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മാലിന്യനീക്കം ട്രസ്റ്റിന്റെ നേരിട്ടുള്ള ചുമതലയിലാണെന്നുമുള്ള ക്ഷേത്ര അധികൃതരുടെ വിശദീകരണമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. മേയറുടെ ജനപ്രീതി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സി.പി.എമ്മും മന്ത്രി വി. ശിവന്‍കുട്ടിയും നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ബി.ജെ.പി ആരോപണം ഇതോടെ ശക്തമായി. നഗരസഭ ഭരണം 100 ദിവസം തികയും മുന്‍പേ ബി.ജെ.പി
തിരുവനന്തപുരം: കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി അച്ഛന്‍ ജയകുമാര്‍ പണിയെടുത്തുണ്ടാക്കിയ ഓരോ രൂപയും വെറുതെയായില്ല; മകള്‍ ശ്രീജ ജെ.എസ്. ആദ്യശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വീസില്‍ 57-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി. ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പൊരുതി നേടിയ ഈ വിജയം നരവാംമൂട് സ്വദേശിനിയായ ശ്രീജയ്ക്കും കുടുംബത്തിനും കണ്ണീരും പുഞ്ചിരിയും കലര്‍ന്ന നിയോഗമാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ആണ് ശ്രീജയുടെ ലക്ഷ്യം. വെള്ളായണി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍, നെല്ലിമൂട് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിന് ശേഷം പട്ടം സെന്റ് മേരീസിലായിരുന്നു പ്ലസ്
തിരുവനന്തപുരം: പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. പുലര്‍ച്ചെ നടന്നത് നാടകീയ നീക്കങ്ങള്‍ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 13-ന് തിരുവല്ല കോടതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് പത്തനംതിട്ട ആംഡ് റിസര്‍വ് ക്യാമ്പില്‍ പാര്‍പ്പിച്ച എംഎല്‍എയെ, പിറ്റേന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക്
തിരുവനന്തപുരം : മലയാളം മാധ്യമ രംഗത്തെ ആദ്യത്തെ ചീഫ് എഡിറ്റര്‍ പദവിയുമായാണ് സുജയ പാര്‍വ്വതി ബിഗ് ടിവിയിലെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ നീണ്ടകാലത്തെ പ്രവര്‍ത്തന പരിചയത്തിന് ശേഷം ട്വന്റിഫോര്‍ ന്യൂസിലേക്കും അവിടെ നിന്നും റിപ്പോര്‍ട്ടര്‍ ടിവിയിലെത്തി ശ്രദ്ധ നേടിയ ശേഷമാണ് നിലവില്‍ ബിഗ് ടിവി എന്ന പുതിയ ചാനലിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ ബിഗ്ടിവി സോഷ്യല്‍ മീഡിയിലടക്കം വന്‍ശ്രദ്ധനേടിയിരുന്നു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തതോടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പ്രമുഖ ചാനലുകളില്‍ നിന്ന് രാജിവെച്ച് ബിഗ്ടിവിയിലെത്തി. എന്നാല്‍ ബിഗ്ടിവിയുടെ തുടക്കം










