തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വി. ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലാപക്കൊടി.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടും വീണ്ടും ജോയിയെത്തന്നെ കളത്തിലിറക്കുന്നത് ഇരട്ടനീതിയാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ അതൃപ്തി പരസ്യമാക്കിയതോടെ തലസ്ഥാനത്തെ പാര്‍ട്ടിയില്‍ പടലപ്പിണക്കം രൂക്ഷമായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലോക്കല്‍ സെക്രട്ടറിമാരും ഏര്യാ സെക്രട്ടറിമാരും സ്ഥാനം രാജിവയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പാര്‍ട്ടി നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വഞ്ചിയൂര്‍ ബാബുവിനും ചാല സുന്ദറിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഏര്യാ സെക്രട്ടറി സ്ഥാനം നഷ്ടമായത്. എന്നാല്‍ ജില്ലാ സെക്രട്ടറിയായ വി. ജോയിക്ക് മാത്രം ഈ നിബന്ധന ബാധകമല്ലാത്തത് എങ്ങനെയെന്നാണ് അണികള്‍ക്കിടയിലെ ചോദ്യം.
സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് എം.വി. ഗോവിന്ദന് വിശദീകരിച്ചെങ്കിലും, സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ ജോയിയെത്തന്നെ ചുമക്കുന്നതെന്ന ചോദ്യം യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പക്ഷേ ജോയിയെ പലരും പരോക്ഷമായി ലക്ഷ്യമിടുകയും ചെയ്തു. തിരുവനന്തപുരം സിപിഎമ്മിലെ വിഭാഗീയതയ്ക്ക് തെളിവായി ഈ ചര്‍ച്ചകള്‍.
ആറ്റിങ്ങലില്‍ തോറ്റതിന് പിന്നാലെ സെക്രട്ടറി പദവിയില്‍ തുടര്‍ന്ന ജോയിക്ക്, നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ എ.എ. റഹീമിന് താല്‍ക്കാലിക ചുമതല നല്കി വഴിമാറാനാണ് നീക്കം. സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പൊതുധാരണ അട്ടിമറിച്ചാണ് ഈ നീക്കമെന്നാണ് വിമര്‍ശനം. ലോക്കല്‍, ഏര്യാ തലങ്ങളില്‍ ഒരു നീതിയും ജില്ലാ സെക്രട്ടറിക്ക് മറ്റൊരു നീതിയും നല്‍കുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കുമെന്നുറപ്പാണ്.
വി. ജോയിക്ക് ലഭിക്കുന്ന ഈ പ്രത്യേക ‘പരിഗണന’ വരും ദിവസങ്ങളില്‍ തലസ്ഥാനത്തെ സിപിഎമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിഭാഗീയതയ്ക്കും കാരണമായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നേമത്ത് രാജീവ് ചന്ദ്രശേഖര്‍… വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ.. കാട്ടാക്കടയില്‍ കൃഷ്ണദാസ്.. കഴക്കൂട്ടത്ത് മുരളീധരന്.. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്… പാലക്കാട് ശോഭാ സുരേന്ദ്രന്; ബിജെപിയ്ക്ക് 47 സ്ഥാനാര്‍ത്ഥികളായി.. പട്ടിക ഇങ്ങനെ





