കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ പരിഷ്കാരം. ഏപ്രിൽ ഒന്ന് മുതൽ കേരളത്തിലെ 57 ജയിലുകളിലും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കും. ഇത് സംബന്ധിച്ച് ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം തടവുകാർക്ക് മത്സ്യവിഭവങ്ങൾ നൽകും. നിലവിൽ മത്സ്യലഭ്യതയിലുള്ള കുറവ് മൂലം പലപ്പോഴും മെനുവിൽ നിന്ന് മത്സ്യം ഒഴിവാക്കേണ്ടി വന്നിരുന്നു. ഹാർബറുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം ശീതീകരണ സൗകര്യമുള്ള എട്ട് പുതിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ജയിലുകളിൽ
ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യ (27) ആണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പിയതിനെ ഭർത്താവ് രംഗസ്വാമി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. തർക്കം രൂക്ഷമാവുകയും കൈയ്യേറ്റത്തിലേക്ക് എത്തുകയും ചെയ്തതോടെ മനംനൊന്ത കാവ്യ, വീട്ടിൽ കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. കാവ്യക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വിവരം തിരക്കിയപ്പോഴാണ് കീടനാശിനി
കണ്ണൂര്‍: വയനാട് പുനരധിവാസ ഗ്രാമ സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം കടുക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും കുപ്രസിദ്ധ ക്രിമിനലുമായ അര്‍ജുന്‍ ആയങ്കി കൂടി മമ്മൂട്ടിക്കെതിരെ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി. മമ്മൂട്ടിക്ക് പ്രായമായിട്ടും വിനയവും ബഹുമാനവും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വെറുമൊരു ‘അപ്ഡേറ്റഡ് സുരേഷ് ഗോപി’ മാത്രമാണെന്നുമാണ് ആയങ്കിയുടെ പരിഹാസം. പാര്‍ട്ടി പോലും തള്ളിപ്പറഞ്ഞ വ്യക്തികള്‍ മെഗാസ്റ്റാറിനെതിരെ കുതിരകയറുന്നത് കടുത്ത അസഹിഷ്ണുതയാണെന്ന് സിനിമാ പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. കൈരളിയുടെ അംബാസിഡറാണെങ്കിലും
Latest News, Latest News HD
പാലക്കാട്ടെ പിഷാരടിയുടെ സ്ഥാനാര്‍ത്ഥി വാര്‍ത്ത സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചു; ‘പിഷാരടിയും ആന്റോയും ആകാം, റഫീഖ് വേണ്ടേ?’; മമ്മൂട്ടിക്കെതിരെ സഖാക്കളുടെ സൈബര്‍ പോര്; ‘ജനങ്ങളുടെ ടൗണ്‍ഷിപ്പ്’ പരാമര്‍ശത്തില്‍ കടുപ്പിച്ച് ഇടത് പ്രൊഫൈലുകള്‍; മമ്മൂട്ടി കടുത്ത അതൃപ്തിയില്‍; കൈരളി ടിവി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമോ?
കല്‍പ്പറ്റ: വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ ആഞ്ഞടിച്ച് സി.പി.എം. അനുഭാവികള്‍. മമ്മൂട്ടി എപ്പോഴും കൂടെക്കൂട്ടുന്ന രമേശ് പിഷാരടിയും ആന്റോ ജോസഫും കോണ്‍ഗ്രസുകാരാണെന്നും അവരെ ഒപ്പം കൊണ്ടുനടക്കുന്ന മമ്മൂട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സഖാവിനോട് എന്തിനാണ് ഇത്ര അലര്‍ജിയെന്നുമാണ് സൈബര്‍ ഇടങ്ങളിലെ പ്രധാന ചോദ്യം. കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് സ്വന്തം പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ ഇത്തരമൊരു കടന്നാക്രമണം നേരിടേണ്ടി
തിരുവനന്തപുരം: “ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്റർ” “Indian Cyber Crime Coordination Centre” എന്ന പേരിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വ്യാജ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തിയുള്ള സൈബർ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹ്യ മാധ്യമങ്ങൾ, ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ തട്ടിപ്പെന്നു കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കുട്ടികളുടെ ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിലെ തെരച്ചിൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർ ആളുകൾക്കെതിരെ ആരോപിക്കുന്നത്. അറസ്റ്റ്,
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ 5 ഉറപ്പുകൾ നൽകി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച ‘പുതുയുഗയാത്ര’ യുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഗാന്ധി പാർക്ക് മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. ക്ഷേമപെൻഷൻ പ്രതിമാസം 3000 രൂപയാക്കും എന്നുള്ളതാണ് ഉറപ്പുകളിൽ പ്രധാനം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പ, മുതിർന്ന പൗരർക്ക് പ്രത്യേക വകുപ്പ്,
ആലപ്പുഴ ജില്ലയിലെ പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇനി മുതൽ വിഎസ് അച്യുതാനന്ദന്റെ പേരിൽ അറിയപ്പെടും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 1883ൽ സ്ഥാപിതമായ സ്കൂളാണ് പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. വി എസ് അച്യുതാനന്ദൻ ഇവിടെ പഠനം നടത്തിയിരുന്നു. വി എസ്ന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നആവശ്യമുയർന്നിരുന്നു.പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർതന്നെയാണ് ഇത്തരമൊരു നിർദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്.തുടർന്ന് സ്കൂളിലെ അധ്യാപക-
തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്റർ എന്ന പേരിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വ്യാജ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തിയുള്ള സൈബർ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹ്യ മാധ്യമങ്ങൾ, ഇ-മെയിൽ, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ തട്ടിപ്പെന്നു കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കുട്ടികളുടെ ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിലെ തെരച്ചിൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർ ആളുകൾക്കെതിരെ ആരോപിക്കുന്നത്.അറസ്റ്റ്, കോടതി നടപടികൾ, പോലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ്
തിരുവനന്തപുരം: യുഡിഎഫിന്റെ ‘പുതു യുഗയാത്ര’യുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ അമേരിക്കയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ രാജ്യത്തോടുള്ള വഞ്ചനയാണെന്ന് രാഹുൽ ആരോപിച്ചു. അമേരിക്ക നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമേ ഇന്ത്യ ഇനി എണ്ണ വാങ്ങൂ എന്ന ധാരണയിൽ പ്രധാനമന്ത്രി എത്തിയത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയുടെ സ്വകാര്യ വിവരങ്ങൾ കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും രാഹുൽ ആരോപിച്ചു. വിവാദമായ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരാജയമാണെന്നും അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അദ്ദേഹം ഒരിക്കലും ബദലാവില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംഎല്‍എയും കെടിഡിസി മുന്‍ ചെയര്‍മാനുമായ പി.കെ. ശശി. എം.വി. ഗോവിന്ദന്‍ പരാജയമാണോ എന്ന് വിലയിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാണെന്നും എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നത് പ്രധാന പ്രശ്‌നമാണെന്നും ശശി തുറന്നടിച്ചു. ഒരു പ്രത്യേക അഭിമുഖത്തിലാണ് പാര്‍ട്ടിയെയും സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്. ‘ഒരുപാടാളുകള്‍ പാര്‍ട്ടി സെക്രട്ടറിമാരായിട്ടുണ്ട്. അവരൊക്കെ സ്വീകരിച്ചിട്ടുള്ള സമീപനമാണോ










