രൺവീർ സിംഗിന്റെ സ്പൈ ത്രില്ലർ ‘ധുരന്ധർ 2’ ട്രെയ്‌ലർ പുറത്ത്; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തകരുമോ?

മുംബൈ: സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ സിനിമയുടെ ട്രെയ്‌ലറും പുതിയ പോസ്റ്ററുകളും പുറത്തിറങ്ങി. ‘ഉറി’ക്ക് ശേഷം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലറിൽ രൺവീർ സിംഗാണ് നായകൻ. പാക് അധോലോകത്തിൽ നുഴഞ്ഞുകയറുന്ന ഹംസ അലി മസാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് രൺവീർ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഹിന്ദിക്ക്

യുവജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുമോ? പെന്‍ഷന്‍ പ്രായം 60-ലേക്ക്? തിരക്കിട്ട ചര്‍ച്ചകളുമായി സര്‍ക്കാര്‍; പ്രവര്‍ത്തി ദിനവും അഞ്ചാകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ കയ്യിലെടുക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുന്നതിനും ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കി കുറയ്ക്കുന്നതിനുമുള്ള ആലോചനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമാണ്. പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉയര്‍ത്തിയത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിലേക്കുള്ള ആദ്യപടിയാണെന്ന സൂചനകള്‍ ഇതോടെ ശക്തമായി. സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ മൂന്ന് ലക്ഷത്തോളം പേരുടെ പെന്‍ഷന്‍ പ്രായമാണ് 56-ല്‍ നിന്ന്

അനുനയമില്ല, ഇനി ആയുധം താഴെ വെക്കില്ല; പിണറായി തിരിഞ്ഞുനോക്കാത്തതോടെ സുധാകരന്‍ കടുത്ത നിലപാടിലേക്ക്; അമ്പലപ്പുഴയില്‍ വിമതനായി മത്സരിക്കാന്‍ നീക്കം സജീവം; സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി’ പുറത്തേക്ക് തന്നെ

ആലപ്പുഴ: സി.പി.എമ്മും മുതിര്‍ന്ന നേതാവ് ജി. സുധാകരനും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം മുറിച്ചുമാറ്റപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജില്ലയില്‍ എത്തിയിട്ടും തന്നെ നേരില്‍ കാണാനോ അനുനയിപ്പിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് സുധാകരന്‍ പക്ഷത്തെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കടുപ്പമേറിയ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ, പാര്‍ട്ടിയുമായുള്ള വിട്ടുവീഴ്ചയുടെ എല്ലാ വാതിലുകളും അടഞ്ഞ മട്ടാണ്. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനായി ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി, പുന്നപ്രയില്‍ ഹെലികോപ്റ്ററിറങ്ങിയിട്ടും തൊട്ടടുത്ത് വിശ്രമത്തിലായിരുന്ന സുധാകരനെ കാണാന്‍

ആറ്റുകാൽ പൊങ്കാല മാലിന്യനീക്കത്തിൽ വീഴ്ച: തിരുവനന്തപുരം നഗരസഭയിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സ്ഥലംമാറ്റി.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം വൈകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ അഞ്ച് ജീവനക്കാർക്കെതിരെ കർശന നടപടി. ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശുചീകരണ ചുമതലയുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. മാലിന്യം നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നഗരസഭയുടെ ഈ അടിയന്തര നീക്കം. പൊങ്കാല കഴിഞ്ഞ് നാല് ദിവസമായിട്ടും നഗരത്തിലെയും ഇടറോഡുകളിലെയും മാലിന്യം പൂർണ്ണമായി നീക്കം ചെയ്തില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയും സി‌പി‌ഐ‌എമ്മും ആരോപിച്ചിരുന്നു. വീഴ്ചകൾ

“തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി വരാം!” ; പി.കെ. ശശിക്കെതിരെയുള്ള മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിച്ചു ! വനിതാ സഖാക്കളുടെ കടുത്ത പ്രതിഷേധം!

പാലക്കാട്: പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കുന്നു. “തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫീസിൽ കയറാം” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. പി.കെ. ശശി ഓഫീസിൽ ഉണ്ടായിരുന്ന കാലത്ത് സ്ത്രീകൾക്ക് അവിടേക്ക് വരാൻ ഭയമായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഏരിയ സെക്രട്ടറി, അറിഞ്ഞോ അറിയാതെയോ സ്ത്രീകളെ അപമാനിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നാരായണൻകുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യ

പാചകവാതക ബുക്കിംഗിന് കടുത്ത നിയന്ത്രണം! ഇനി 25 ദിവസം കാത്തിരിക്കണം; വില വർദ്ധനവിന് പിന്നാലെ ഇരുട്ടടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകൾ ഇനി മുതൽ 25 ദിവസത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് ഈ കർശന നടപടിക്ക് കാരണം. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകളുടെയും കാന്റീനുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ

സോഷ്യൽ മീഡിയയിൽ ഇനി കുട്ടിക്കളി വേണ്ട !16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് കർണാടകയിൽ നിരോധനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ 17-ാം ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മൊബൈൽ ഫോൺ ആസക്തിയും അത് പഠനത്തിലും മാനസികാരോഗ്യത്തിലും ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ, കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും. സ്മാർട്ട്‌ഫോണുകളിലെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളെ സോഷ്യൽ

അടുക്കള ബജറ്റ് താളംതെറ്റും! രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂടി.

ന്യൂ ഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ്ജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ. വില വർധനവോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 രൂപയുമായി. നഗരം ഗാർഹിക

ടെലിവിഷന്‍ ചാനലുകളുടെ ബാര്‍ക് റേറ്റിംഗിന് താല്‍ക്കാലികമായി തടയിട്ട് കേന്ദ്രം ; നാലാഴ്ചത്തേക്ക് ഇനി റേറ്റിംഗിനായി മത്സരിക്കേണ്ട

ന്യൂഡൽഹി: ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് (BARC) റേറ്റിംഗ് കേന്ദ്ര സർക്കാർ വിലക്കി. നാലാഴ്ചത്തേക്കോ അല്ലെങ്കിൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയോ ടിആർപി  ഡാറ്റാ പ്രസിദ്ധീകരിക്കുന്നതിനാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഈ കർശന നീക്കം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചില വാർത്താ ചാനലുകൾ ഊഹാപോഹങ്ങളും പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാർത്തകളും സംപ്രേഷണം ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നു; ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്തും

തിരുവനന്തപുരം: തകർന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു പുതുയുഗ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ മേഖലയിലും കൃത്യമായ കാഴ്ചപ്പാടും പ്ലാനിങ്ങും ഉണ്ടെന്നും എല്ലാത്തിനുമുള്ള ബദൽ മാർഗങ്ങളും യുഡിഎഫിന്റെ പക്കൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരളത്തിൽ സർക്കാരില്ലായ്മയാണ്, കേന്ദ്രസർക്കാരിന്റേത് വിഭജന രാഷ്ട്രീയവും. ഈ രാഷ്ട്രീയ പരിസരത്തുനിന്നാണ് വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാട് യുഡിഎഫ് ആവർത്തിച്ച് പ്രഖ്യാപിക്കുന്നതെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 23 ദിവസം നീണ്ടുനിന്ന