തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം വൈകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ അഞ്ച് ജീവനക്കാർക്കെതിരെ കർശന നടപടി. ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശുചീകരണ ചുമതലയുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. മാലിന്യം നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നഗരസഭയുടെ ഈ അടിയന്തര നീക്കം.
പൊങ്കാല കഴിഞ്ഞ് നാല് ദിവസമായിട്ടും നഗരത്തിലെയും ഇടറോഡുകളിലെയും മാലിന്യം പൂർണ്ണമായി നീക്കം ചെയ്തില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയും സിപിഐഎമ്മും ആരോപിച്ചിരുന്നു. വീഴ്ചകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കോർപ്പറേഷൻ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മാലിന്യനീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാലിന്യം നീക്കാൻ കോർപ്പറേഷൻ തയ്യാറായില്ലെങ്കിൽ ഡിവൈഎഫ്‌ഐ നേരിട്ടിറങ്ങി നഗരം വൃത്തിയാക്കുമെന്ന് പ്രവർത്തകർ വെല്ലുവിളിച്ചു. സിപിഐഎം നേരിട്ട് ശുചീകരണത്തിനിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ.എ. റഹീമും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണകക്ഷി തന്നെ തങ്ങൾക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് നഗരസഭാ അധികൃതരുടെ ആരോപണം.
അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്‍മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്


വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി; ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ല; പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയുളളത്





