തിരുവനന്തപുരം: ഒരിക്കല്‍ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് വളമിടുന്നുവെന്ന് ആരോപിച്ച് സിപിഎം സൈബറുകളില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിട്ട നന്ദഗോവിന്ദം ഭജന്‍സ് ഗ്രൂപ്പിന് ഇപ്പോള്‍ ഡിവൈഎഫ്ഐയുടെ ഔദ്യോഗിക പിന്തുണ. ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ ആക്ഷേപവുമായെത്തിയ സംഘപരിവാറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തുവന്നതോടെയാണ് പാര്‍ട്ടി നിലപാടിലെ ഈ കൗതുകകരമായ മാറ്റം ചര്‍ച്ചയാകുന്നത്.
മുന്‍കാലങ്ങളില്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇടത് അനുകൂലികളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. ഭജനയിലൂടെ ആര്‍എസ്എസിനും ഹിന്ദുത്വ അജണ്ടയ്ക്കും ഇവര്‍ സ്വീകാര്യത ഉണ്ടാക്കുന്നു എന്നതായിരുന്നു അന്ന് സഖാക്കളുടെ പ്രധാന ആരോപണം. എന്നാല്‍, ഇന്ന് അതേ സംഘത്തിനായി പ്രസ്താവന ഇറക്കുന്നത് വഴി മറ്റൊരു ‘തെറ്റ്’ കൂടി അണികള്‍ക്കായി നേതൃത്വം തിരുത്തിക്കൊടുക്കുകയാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
നന്ദഗോവിന്ദം ഭജന്‍സിനെതിരായി സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. കലയ്ക്കും സംഗീതത്തിനും ജാതിയും മതവും നിശ്ചയിക്കുന്ന സംഘപരിവാര്‍ നീക്കം ജനാധിപത്യ കേരളം പ്രതിരോധിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആഹ്വാനം. ക്ഷേത്രത്തിലെ ഗാനാലാപനത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ നന്ദഗോവിന്ദത്തിനൊപ്പം നില്‍ക്കാനാണ് സംഘടനയുടെ തീരുമാനം.
നാനാ ജാതി മതസ്ഥര്‍ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവ പരിപാടിയില്‍ ക്രിസ്ത്രീയ ഭക്തിഗാനം ആലപിച്ചതിനെതിരെ കെ.പി. ശശികല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ശശികലയെപ്പോലുള്ളവര് സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ പ്രചരണം നടത്തുകയാണ്. ഇത്തരം വര്‍ഗീയ വിഷപ്പാമ്പുകളെ ഒറ്റപ്പെടുത്തണമെന്നും പ്രസ്താവനയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
പഴയ വിമര്‍ശനങ്ങള്‍ മറന്ന് നന്ദഗോവിന്ദത്തെ പിന്തുണയ്ക്കാനുള്ള ഡിവൈഎഫ്ഐയുടെ തീരുമാനം രാഷ്ട്രീയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്. സംഘപരിവാര്‍ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി, പണ്ട് തങ്ങള്‍ തന്നെ കുറ്റപ്പെടുത്തിയ കലാസംഘത്തിന് ഇപ്പോള്‍ സുരക്ഷാ കവചമൊരുക്കുകയാണ് ഇടത് പക്ഷം. ഇതിനെതിരെ സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ പരിഹാസവുമായി രംഗത്തുണ്ടെങ്കിലും ഡിവൈഎഫ്ഐ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
ഉത്സവപ്പറമ്പുകളില്‍ നടന്ന നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെന്ന് ഡിവൈഎഫ്ഐ ഓര്‍മ്മിപ്പിച്ചു. ഇത്തരം കലാപരിപാടികളില്‍ മതപരമായ അതിര്‍വരമ്പുകള്‍ ഉണ്ടാവരുത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും രൂപപ്പെടുത്തിയ കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്താന്‍ ഒരു വര്‍ഗീയ ശക്തികളെയും അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കുന്നു.
എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ക്ഷേത്രപരിപാടിയെയും ആ ദേശത്തെയും മുറിപ്പെടുത്താനാണ് ശശികലയുടെ പ്രസ്താവന ശ്രമിക്കുന്നത്. എന്നാല്‍ ഈ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ആ നാട് ഒറ്റക്കെട്ടായി നേരിട്ടുവെന്നും അതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥയെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ക്ഷേത്ര കമ്മിറ്റിയും ഭജന സംഘത്തിനൊപ്പം ഉറച്ചുനിന്നതിനെ സംഘടന പ്രശംസിച്ചു.
നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിദ്വേഷ പ്രചരണം നാടിന്റെ ഐക്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ്. സംഘപരിവാര്‍ അജണ്ടകളെ കേരളം എക്കാലത്തും എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ട്. കലയെ കലയായി കാണാന്‍ കഴിയാത്ത വര്‍ഗീയ മനസ്ഥിതിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രസ്താവന ആഹ്വാനം ചെയ്യുന്നു.
നേരത്തെ ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഈ സംഘത്തെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത സൈബര്‍ അണികള്‍ ഇപ്പോള്‍ ഡിവൈഎഫ്ഐ പ്രസ്താവനയോടെ പ്രതിരോധത്തിലായിട്ടുണ്ട്. എന്നിരുന്നാലും, മതേതരത്വത്തിന്റെ പേരില്‍ നന്ദഗോവിന്ദത്തിന് ലഭിക്കുന്ന ഈ പുതിയ പിന്തുണ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്.
കേരളത്തിന്റെ മതേതര സംസ്കാരത്തിന് കോട്ടം തട്ടുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഡിവൈഎഫ്ഐ പ്രസ്താവന അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിവാദം കൂടുതല്‍ രാഷ്ട്രീയ മാനങ്ങള്‍ കൈവരിക്കുമെന്ന് ഉറപ്പാണ്. പണ്ട് വിമര്ശിച്ചവരെത്തന്നെ ഇന്ന് നെഞ്ചേറ്റേണ്ടി വരുന്ന രാഷ്ട്രീയ വൈരുദ്ധ്യവും ഇതില്‍ നിഴലിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വാവിട്ട വാക്കുകളിൽ വെട്ടിലായി തോമസ് ഐസക്കും ബി. ഗോപാലകൃഷ്ണനും





