തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്ന് മാത്രമല്ല, സ്ഥിരമായ നിലപാടുകളുമില്ലെന്ന് സി.പി.എം വീണ്ടും തെളിയിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ ജാതി തിരിച്ച് കണക്ക് ചോദിച്ച എ. പ്രദീപ് കുമാറിന്റെ പഴയ നിയമസഭാ ചോദ്യം അന്ന് വലിയ വിവാദമായിരുന്നു.
ജാതിയും മതവും ഭരണത്തില്‍ കലര്‍ത്തുന്നു എന്നാരോപിച്ച് അന്ന് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയവര്‍, ഇന്ന് ഹാട്രിക് വിജയം ലക്ഷ്യമിട്ട് അതേ ജാതി-മത ധ്രുവീകരണത്തിന്റെ പാതയിലാണ്. അന്ന് വിവാദമായപ്പോള്‍ ചോദ്യം പിന്‍വലിച്ച് തടിയൂരിയ പ്രദീപ് കുമാറില്‍ നിന്ന്, ഇന്ന് പരസ്യമായി വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ച് സംസാരിക്കുന്ന സജി ചെറിയാനിലേക്കും എ.കെ. ബാലനിലേക്കും എത്തുമ്പോള്‍ പാര്‍ട്ടിയുടെ തന്ത്രം വ്യക്തമാണ്.
കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഭൂരിപക്ഷ ഹൈന്ദവ വോട്ടുകള്‍ ഒപ്പം നിര്‍ത്തുക എന്ന കൃത്യമായ അജണ്ടയിലേക്കാണ് സി.പി.എം നീങ്ങുന്നത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്ന് ആലപ്പുഴയില്‍ ആഞ്ഞടിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. മലപ്പുറത്തും കാസര്‍കോട്ടും ജയിച്ചവരുടെ പശ്ചാത്തലം പരിശോധിക്കണമെന്ന സജി ചെറിയാന്റെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വിരുദ്ധ വികാരത്തെയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് – ലീഗ് സഖ്യത്തെ വര്‍ഗീയമായി മുദ്രകുത്തുന്നതിലൂടെ ഹൈന്ദവ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകുന്നത് തടയുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രം.
സമവായത്തിന്റെ പുതുവഴി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാകുന്നില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകളെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയുമെന്ന എ.കെ. ബാലന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്. ഈഴവ വോട്ടുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകാതിരിക്കാന്‍ വെള്ളാപ്പള്ളിയുമായി ഒരു ‘സോഫ്റ്റ്’ സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടാലും ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിച്ച് ഭരണം നിലനിര്‍ത്തുക എന്ന റിസ്ക് എടുത്തുള്ള കളിക്കാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.
പണ്ട് ജാതിയും മതവും പറയുന്നതിനെ വര്‍ഗീയതയായി കണ്ടിരുന്ന സി.പി.എം ഇന്ന് രാഷ്ട്രീയ വിജയത്തിനായി അവയെ ഉപയുക്തമാക്കുന്നു എന്നതാണ് കൗതുകകരം. ബി.ജെ.പിയിലേക്ക് ഹൈന്ദവ വോട്ടുകള്‍ ഒഴുകാതിരിക്കാനും കോണ്‍ഗ്രസിനെ ‘ന്യൂനപക്ഷ പാര്‍ട്ടി’യായി ചിത്രീകരിക്കാനും പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പട നയിച്ചവൻ ഇനി നാട് നയിക്കും; കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; തിങ്കളാഴ്ച സത്യപ്രതിജ്ഞ
പട നയിച്ചവൻ ഇനി നാട് നയിക്കും; കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; തിങ്കളാഴ്ച സത്യപ്രതിജ്ഞ







