ഇറാനെ കൈവിടാതെ ഇന്ത്യ; അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിനായി സര്‍വസന്നാഹങ്ങളുമായി നാവികസേന

ന്യൂഡല്‍ഹി: കടലിലെ ചതി ഇന്ത്യയുടെ രീതിയല്ല. ലോകശക്തിയായ അമേരിക്കയുടെ അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്ന് ലങ്കന്‍ തീരത്ത് മുങ്ങിക്കൊണ്ടിരുന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ‘ഐറിസ് ദേന’യ്ക്ക് (IRIS Dena) രക്ഷകരായി ഇന്ത്യയുടെ കരുത്തുറ്റ നാവികപ്പട പാഞ്ഞെത്തി. ഇന്ത്യയുടെ കിഴക്കന്‍ തീരമായ വിശാഖപട്ടണത്ത് നിന്ന് യാത്ര തിരിച്ച് അധികം വൈകാതെയാണ് ഇറാന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത്. തങ്ങളുടെ തീരം വിട്ടുപോയ അതിഥിയെ ആപത്ഘട്ടത്തില്‍ തനിച്ചാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഇന്ത്യ രക്ഷാദൗത്യം ഏറ്റെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, മാനുഷിക മൂല്യങ്ങള്‍ക്കും അയല്‍പക്ക ബന്ധങ്ങള്‍ക്കും വിലകല്പിച്ച

ഇംഗ്ലണ്ടിനെ ‘സഞ്ജു’ തകര്‍ത്തു; ബേത്തല്‍ ഞെട്ടിച്ചു, ബുംറ തീര്‍ത്തു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബൈ: ജേക്കബ് ബേത്തലിന്റെ മിന്നല്‍ സെഞ്ചുറി ഉയര്‍ത്തിയ വെല്ലുവിളിയെ ജസ്പ്രീത് ബുംറയുടെ മാന്ത്രിക ബൗളിങ്ങും സഞ്ജു സാംസണിന്റെ വീരോചിത ബാറ്റിങ്ങും കൊണ്ട് അതിജീവിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ പെയ്ത സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, 105 റണ്‍സെടുത്ത ബേത്തലിന്റെ പോരാട്ടവീര്യത്തിലും തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യ ഏഴു റണ്‍സിന് ജയിച്ചു. വിശാഖപട്ടണത്തെ സൂപ്പര്‍ എട്ട്

പോലീസിനെതിരെയുള്ള ആക്രമണം: കർശന നടപടിയെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ കർശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവിയും ഡി ജി പി യുമായ റവാഡ ആസാദ് ചന്ദ്രശേഖർ. അടുത്തിടെയായി പോലീസിനെതിരെയുള്ള ഇത്തരം സംഭവങ്ങൾ കൂടിവരികയാണെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഡ്യൂട്ടിക്കിടയിൽ  പോലീസ് ഉദ്യോഗസ്ഥർക്ക്നേരെയുണ്ടാകുന്ന  ആക്രമങ്ങളെ സംസ്ഥാന പോലീസ് മേധാവി ശക്തമായി അപലപിച്ചു. ക്രമസമാധാന പാലനം നടത്തുന്നതിനായി പോലീസിനോട് സഹകരിക്കുകയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് റവാഡ ആസാദ്‌ ചന്ദ്രശേഖർ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം RCC സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സാന്ദ്ര എസ് ഒന്നാം റാങ്ക്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാന്ദ്ര എസ് – നാണ് ഒന്നാം റാങ്ക്. അന്ന ജലസ്റ്റിൻ അൽഫോൻസ് രണ്ടാം റാങ്കും ഗായത്രി പി എസ് മൂന്നാം റാങ്കും  കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അഴിമതി ആരോപണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്റ്റിൽ അഴിമതി കാട്ടിയ ചീഫ് നഴ്സിംഗ് ഓഫീസർ ആർ ശ്രീലേഖയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പുതുതായി നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്

സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; സിസാ തോമസിന് അധിക ചുമതല

തിരുവനന്തപുരം: ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അനുമതി നൽകിയ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർക്കെതിരെ കടുത്ത നടപടിയുമായി ചാൻസിലർ കൂടിയായ ഗവർണർ. സംസ്കൃത സർവകലാശാല വി സി ഡോ. കെ കെ ഗീതാകുമാരിയെ തൽസ്ഥാനത്തുനിന്ന് നീക്കി ഗവർണർ രാജേന്ദ്ര അർലേക്കർ ഉത്തരവിറക്കി. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സിസാ തോമസിന് സംസ്കൃത സർവ്വകലാശാല വി സി യുടെ അധിക ചുമതല നൽകിയിട്ടുണ്ട്. സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിഎഫ്എ( ബാച്ചിലർ ഓഫ് ഫൈൻ

തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിനതടവ്

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം കഠിന തടവ്. തിരുവനന്തപുരം മുട്ടത്തറ സ്വദേശി ജയൻ എന്നുവിളിക്കുന്ന ജയകുമാർ (65) നെയാന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞു മീര ബിർള ശിക്ഷിച്ചത്. 2025 ഏപ്രിൽ എട്ടിന് രാത്രി ഏഴോടെയാണ് കേസിനാസ്പധമായ സംഭവം. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു

കേരള പൊലീസിന് കരുത്തായി 330 പുതിയ അംഗങ്ങൾ കൂടി; പാസിംഗ് ഔട്ട് പരേഡ് നടന്നു

തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങൾ കൂടി. തിരുവനന്തപുരത്തു പേരൂർക്കട എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന  സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അഭിവാദ്യം സ്വീകരിച്ചു. എസ്.എ.പി, കെ.എ.പി -ഒന്ന് , മൂന്ന് , വുമൺസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവരാണിവർ.  എസ്.എ.പിയിൽനിന്നും 98 ഉം കെ.എ.പി മൂന്നാം ബറ്റാലിയനിൽനിന്നും 67ഉം കെ.എ.പി ഒന്നാം ബറ്റാലിയനിൽനിന്നും 61 ഉം വനിതാ ബറ്റാലിയനിൽനിന്നും 104 പേരും

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് മലയാളി കൂടിയായ ആനന്ദബോസിന്റെ അപ്രതീക്ഷിത പടിയിറക്കം. രാജിയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹം ഉടൻ തന്നെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട് ഗവർണറായ ആർ.എൻ. രവിയെ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് കേന്ദ്ര നീക്കം. ആനന്ദബോസിന്റെ രാജി തന്നെ അമ്പരപ്പിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട് ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഓഡിറ്റർ

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. വിജയൻ അസോസിയേറ്റ്സ് ആണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന് മുന്നിൽ ഇക്കാര്യം വിശദീകരിച്ചത്. സാമ്പത്തിക രേഖകളും ജോയിന്റ് മെഷർമെന്റ് റിപ്പോർട്ടും തമ്മിൽ വലിയ അന്തരമുണ്ടെന്നും, ഓഡിറ്റിംഗ് തൃപ്തികരമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ‘ക്വാളിഫൈഡ് ഓഡിറ്റ് റിപ്പോർട്ട്’ സമർപ്പിക്കാൻ തങ്ങൾ നിർബന്ധിതരായെന്നും ഓഡിറ്റർമാർ വ്യക്തമാക്കി. വിവിധ പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർത്ഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്നും

കാലടി സർവകലാശാല വി.സി. യെ മാറ്റി ; ഡോ. സിസാ തോമസിന് പകരം ചുമതല.

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. കെ.കെ. ഗീതാകുമാരിയെ ഗവർണർ രാജേന്ദ്ര അർലേക്കർ നീക്കി. ബിഎഫ്എ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിക്ക് നിയമവിരുദ്ധമായി എംഎഫ്എ പ്രവേശനം നൽകിയ സംഭവത്തിലാണ് ഗവർണറുടെ അടിയന്തര നടപടി. സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. സിസാ തോമസിനാണ് കാലടി വി.സിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്. തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിക്കാനായി സർവകലാശാല സിൻഡിക്കറ്റ് എടുത്ത വിവാദ തീരുമാനം തടഞ്ഞുകൊണ്ട് ഗവർണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ചാൻസലർ കൂടിയായ ഗവർണറുടെ ഈ