ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിയുണ്ടാവില്ല; 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിനന്ും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടിയുമായി പുടിന്‍

മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ റഷ്യ ഒരുങ്ങുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസ്സപ്പെട്ടതോടെ എണ്ണശേഖരം കുറഞ്ഞ ഇന്ത്യയ്ക്ക് റഷ്യയുടെ ഈ നീക്കം വലിയ ആശ്വാസമാകും. അമേരിക്കയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിട്ടും സ്വന്തം ഊർജ്ജസുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ആഭ്യന്തര വിപണിയിലെ ഇന്ധനക്ഷാമത്തിന്

തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ലാതെ സിപിഎം; ആന്റണി രാജുവിന് വഴിതെളിയുന്നു; കോടതി വിധി നിര്‍ണ്ണായകം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ആന്റണി രാജുവിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ധാരണ. തീരദേശ മേഖലയിലെ വോട്ടുകള്‍ ആന്റണി രാജുവിനൊപ്പം നില്‍ക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലാണ് സിപിഎമ്മിനെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധി ഉണ്ടായാല്‍ ആന്റണി രാജു തന്നെയാകും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിക്കവെ പ്രോസിക്യൂഷനോട് നിര്‍ണ്ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഇത്

വിശാഖപട്ടണത്ത് നിന്നും പോയ കപ്പല്‍; ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ യുദ്ധക്കപ്പല്‍ മുങ്ങി: അന്തര്‍വാഹിനി ആക്രമണമെന്ന് സംശയം; അന്വേഷണത്തിന് ഇന്ത്യയും

കൊളംബോ: വിശാഖപട്ടണത്ത് നടന്ന ‘മിലന്‍ 2026’ നാവിക അഭ്യാസത്തില്‍ പങ്കുചേര്‍ന്ന് മടങ്ങുകയായിരുന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ഐ.ആര്‍.ഐ.എസ് ഡേന ശീലങ്കന്‍ തീരത്തിന് സമീപം തകര്‍ന്നു വീണത് എങ്ങനെ? ഇന്ത്യയും അന്വേഷണം നടത്തും. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആക്രമണമാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അന്താരാഷ്ട്ര നാവിക പാതകളില്‍ അതീവ ജാഗ്രത തുടരുകയാണ്. വിശാഖപട്ടണത്ത് നടന്ന മിലന്‍ 2026 നാവിക അഭ്യാസത്തില്‍

ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സർക്കാരിന് തിരിച്ചടി;ഹൈക്കോടതിയുടെ സ്റ്റേ ; ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നൽകണമെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ. മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണോ പട്ടയ വിതരണം നടത്തുന്നതെന്ന് ചീഫ് സെക്രട്ടറി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച കോടതി അനുമതി നൽകിയിരുന്നുവെങ്കിലും പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്റ്റേ വന്നിരിക്കുന്നത്. ഭൂപതിവ് നിയമപ്രകാരം അനുവദനീയമായ പരിധിയിൽ കൂടുതൽ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകരുതെന്ന് കോടതി മുൻപ് കർശനമായി

ചുവപ്പുവിട്ട് സുധാകരന്‍; അമ്പലപ്പുഴയില്‍ ‘കൈ’ കൊടുക്കുമോ? സി.പി.എമ്മിനെ ഞെട്ടിച്ച് ‘ജി’യുടെ പടിയിറക്കം; അമ്പലപ്പുഴയില്‍ പൊതു സ്വതന്ത്രനാകുമോ?

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനും സി.പി.എമ്മിന്റെ കരുത്തുറ്റ മുഖവുമായിരുന്ന ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നത് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനാകാനോ? സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ 63 വര്‍ഷം നീണ്ട ചുവപ്പന്‍ ബന്ധത്തിന് അന്ത്യമാകുകയാണ്. എന്നാല്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സുധാകരന്റെ അടുത്ത നീക്കത്തിലേക്കാണ്. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അദ്ദേഹം ‘പൊതു സ്വതന്ത്രനായി’ മത്സരരംഗത്തിറങ്ങുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ ചൂടുപിടിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന കടുത്ത അവഗണന

ഗോവിന്ദന്റെ ‘കണ്ണൂര്‍ മോഡല്‍’ വെട്ടിനിരത്തല്‍; ശൈലജയും സുധാകരനും മണിയും ഔട്ട്! നികേഷിന് സീറ്റില്ല, ശ്യാമളയ്ക്ക് റെഡി; സി.പി.എമ്മില്‍ ഗോവിന്ദന്‍ വിപ്ലവം! പിണറായി തിരുത്തുന്നില്ലേ? കെ എന്‍ ബാലഗോപാലും പി രാജീവും അതൃപ്തിയില്‍

തിരുവനന്തപുരം: കേരള സി.പി.എമ്മില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പിണറായി വിജയന്റെ മൗനാനുവാദത്തോടെയുള്ള എം.വി. ഗോവിന്ദന്റെ ‘ഏകാധിപത്യ’ ശൈലിയുടെ മുഴക്കമോ? പാര്‍ട്ടി പടുത്തുയര്‍ത്തിയ കരുത്തരായ ജനകീയ നേതാക്കളെ ഓരോരുത്തരെയായി വെട്ടിനിരത്തി, ‘കണ്ണൂര്‍ ലോബി’ അധികാരം കേന്ദ്രീകരിക്കുമ്പോള്‍ അടിമുടി ഉലയുന്നത് സി.പി.എമ്മിന്റെ അടിത്തറയാണ്. ജി. സുധാകരന്റെ പടിയിറക്കവും, ശൈലജ ടീച്ചറുടെ ഒതുക്കലും, എം.എം. മണിയുടെ മടക്കവും വെറുമൊരു ‘തലമുറമാറ്റം’ മാത്രമല്ല, കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് വയര്‍ലെസ്‌ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വിജയന്‍ തുടരുമ്പോള്‍

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം! ബാരിക്കേഡുകൾ തകർത്ത് ആരാധകർ ; ആറുപേർക്ക് പരിക്ക്; ഒരു യുവാവിന്റെ നില അതീവ ഗുരുതരം

ചെന്നൈ: തമിഴ്നാട് വെട്രി കഴകം  അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെയുണ്ടായ തിരക്കിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ ആരോഗ്യനില അതീവ സങ്കീർണ്ണമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടം ആവർത്തിച്ചിരിക്കുന്നത്. വിജയ് യാത്ര ചെയ്തിരുന്ന വാഹനത്തിന് പിന്നാലെ ഓടിയ ആരാധകർ

എ. പദ്മകുമാറിന് ജാമ്യം; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന് ജാമ്യം. അദ്ദേഹം ഇന്നുതന്നെ ജയിൽ മോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് പദ്മകുമാറിന് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും സ്വർണ്ണം കടത്തിയ കേസിലാണ് പദ്മകുമാറിന് ഇന്ന് ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണ്ണകൊള്ളക്കേസിൽ സ്വാഭാവികജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതിയാണ് പദ്മ കുമാർ.

സിപിഎമ്മുമായി 63 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ജി. സുധാകരൻ ? എം.വി. ഗോവിന്ദൻ പരിഹസിച്ചു ; പാർട്ടി മെർമ്പഷിപ്പ് പുതുക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപനം.

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സി.പി.എമ്മുമായുള്ള ആറ് പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിക്കുന്നുവോ? . പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിച്ചുവെന്നും ഇത്തരം അവഗണനകൾക്കിടയിൽ പാർട്ടിയിൽ തുടരുന്നത് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതിനാലാണ് മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയിൽ നേരിടുന്ന കടുത്ത അവഗണനകൾ എണ്ണിയെണ്ണി

നരേന്ദ്രമോദി മടങ്ങിയതിന് പിന്നാലെ ഇറാൻ ആക്രമണം: മുൻകൂട്ടി നിശ്ചയിച്ചതല്ലെന്ന് ഇസ്രായേൽ അംബാസഡർ റൂവൻ അസർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന സമയത്ത് ഇറാൻ ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിനുള്ള സാഹചര്യം ഒത്തുവന്നതെന്നും ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം കൃത്യമായ നിമിഷത്തിലാണ് നടപടിയുണ്ടായതെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശിക വികസനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും അന്ന് ഓപ്പറേഷൻ ഉടൻ നടക്കുമെന്ന് ഇസ്രായേലിന് അറിവില്ലായിരുന്നു. പ്രധാനമന്ത്രി മടങ്ങിയ ശേഷം ശനിയാഴ്ച രാവിലെ മാത്രമാണ് ആക്രമണത്തിനുള്ള സുരക്ഷാ