കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കിയ ബോഫോഴ്സ് ബോംബ് പാര്‍ലമെന്റില്‍ പൊട്ടിച്ചും, ഗള്‍ഫ് യുദ്ധഭൂമിയില്‍ നിന്ന് ഒന്നരലക്ഷം ഇന്ത്യക്കാരെ ആകാശമാര്‍ഗ്ഗം രക്ഷിച്ചും ചരിത്രമെഴുതിയ കെ.പി. ഉണ്ണികൃഷ്ണന്‍ (90) വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായും പിന്നീട് കരുത്തനായ എതിരാളിയായും തിളങ്ങിയ അദ്ദേഹം, വടകരയുടെ വിധി മാറ്റിയെഴുതിയ രാഷ്ട്രീയ വിസ്മയമായിരുന്നു. കുവൈറ്റിനെ സദ്ദാം ഹുസൈന്റെ ഇറാഖ് സേന ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിയ ഒന്നരലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഉണ്ണികൃഷ്ണന്‍ കാട്ടിയ
തിരുവനന്തപുരം : പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 50 വർഷം കഠിനതടവും 30,000 രൂപ പിഴയും. തിരുവനന്തപുരം തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ അതിജീവിതയുടെ സ്വകാര്യഭാഗത്തു നിന്നും ലഭിച്ച പുരുഷബീജം പ്രതിയുടേതാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞിരുന്നു. പിഴ ഒടുക്കാത്തപക്ഷം മൂന്ന് വർഷം തടവ് കൂടുതലായി അനുഭവിക്കണമെന്ന് വിധിന്യായതിൽ പറയുന്നു. 2018 ഡിസംബർ 31നാണ് കേസിനു
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിട്ടും വിടാതെ സംസ്ഥാന സർക്കാർ. വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനു വേണ്ടി 24 പുതിയ തസ്തികകളാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സൃഷ്ടിച്ചിരിക്കുന്നത്. നിലവിലുള്ള സർക്കാരിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം. പുതുതായി സൃഷ്ടിക്കുന്ന 24 തസ്തികളിൽ 11 എണ്ണം സ്ഥിരം തസ്തികകളാണ്. റവന്യൂ വകുപ്പിലാണ് ഇവ സൃഷ്ടിക്കുക. 13 തസ്തികകൾ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും സൃഷ്ടിക്കുക. ഭൂമി ഏറ്റെടുക്കലിനായി പുതിയ സ്പെഷ്യൽ തഹസിൽദാർ
തിരുവനന്തപുരം: ഒഡിഷ- ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയായ ജലപുട്ട് റിസർവോയറിന് സമീപം കഞ്ചാവ് കൃഷി നടത്തി അതിൽ നിന്നും ഹാഷ് ഓയിൽ നിർമിച്ചു വിൽപ്പന നടത്തിവന്നിരുന്ന നാലു മലയാളികൾ അറസ്റ്റിലായി. കൂട്ടത്തിൽ രണ്ട് ഒഡീഷാ സ്വദേശികളുമു ണ്ട്. അറസ്റ്റിലായ മലയാളികൾ നാലുപേരും തിരുവനന്തപുരം സ്വദേശികളാണ്. റിസർവോയറിലെ ജലം ഉപയോഗിച്ച് ഏക്കർ കണക്കിൽ കഞ്ചാവ് കൃഷി ചെയ്ത് ഹാഷ് ഓയിൽ നിർമ്മിച്ചു വിൽപ്പന നടത്തുകയാ യിരുന്നു ഇവരുടെ പ്രവർത്തനരീതി. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഒരു വർഷം ഇവർ നടത്തിയിരുന്നത്. തിരുവനന്തപുരം
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മി ഷൻ അംഗങ്ങളായി ഉന്നത യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് ഗവർണ്ണർക്ക് നിവേദനം.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആണ് നിവേദനം നൽകിയിരിക്കുന്നത്. ഗവർണറെക്കാൾ ശമ്പളം പറ്റുന്ന പി എസ് സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും സർവ്വകലാശാല വിസിമാരെ നിയമിക്കുന്നതിൽ ഗവർണർ സ്വീകരിച്ചതിന് സമാനമായ നിലപാട് പി എസ് സിയിലെ സർവീസ് – നോൺ സർവീസ് അംഗങ്ങളുടെ നിയമനത്തിൽ സ്വീകരിക്കണമെന്നും നിവേദനത്തിൽ
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ-പ്രതിരോധ മേഖലകൾക്ക് വൻ കുതിപ്പേകി, തലസ്ഥാനത്തെ ബ്രഹ്മോസ് യൂണിറ്റിന് വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലുള്ള കള്ളിക്കാട് വില്ലേജിലെ ഭൂമിയാണ് ബ്രഹ്മോസ് എയ്റോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് വിട്ടുനൽകുന്നത്. അഡ്വാൻസ് മിസൈൽ ആൻഡ് സ്ട്രാറ്റജിക് യൂണിറ്റിന്റെ നിർമ്മാണത്തിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് ഈ ഭൂമി വിനിയോഗിക്കേണ്ടത്.പ്രതിരോധ ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ്
തൃശൂര്‍: മികച്ച കലക്ടര്‍ക്കുള്ള റവന്യു വകുപ്പിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ അടിയന്തരമായി സ്ഥലംമാറ്റിയ നടപടിയില്‍ ദുരൂഹതയാരോപിച്ച് സോഷ്യല്‍ മീഡിയ. ദേശീയപാതയിലെ കുഴപ്പങ്ങള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന കലക്ടറുടെ കര്‍ക്കശ നിലപാടാണോ കാസര്‍കോട്ടേക്കുള്ള ഈ ‘നാടുകടത്തലിന്’ പിന്നിലെന്നാണ് പ്രധാന ചര്‍ച്ച. ജനപക്ഷത്ത് നിന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും രക്ഷയില്ലെന്നാണോ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമെന്നും ചോദ്യമുയരുന്നു. ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലെ യാത്രാദുരിതം പരിഹരിക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് അര്‍ജുന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് പാലക്കാട് മണ്ഡലത്തില്‍ നടന്‍ രമേശ് പിഷാരടിയുടെ പേര് സജീവമാകുമ്പോള്‍ എല്ലാ കണ്ണും മമ്മൂട്ടിയിലേക്ക്. നടന്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് പിഷാരടി. സിറ്റിങ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്തായ സാഹചര്യത്തിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പിഷാരടിയെ പരിഗണിക്കുന്നത്. 40 സീറ്റുകളില്‍ ഒറ്റപ്പേര് ഉറപ്പിച്ച് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് മണ്ഡലത്തില്‍ പിഷാരടിയുടെ പേരാണ് മുന്‍പന്തിയിലുള്ളത്. ചലച്ചിത്ര താരം എന്നതിലുപരി
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ കാലങ്ങളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ബോർഡിന്റെ നിലപാടെന്നും യുവതീ പ്രവേശനത്തെ എതിർക്കുമെന്നും പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മാർച്ച് 14-നകം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. വിഷയത്തിൽ ബോർഡിനുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുവതീ പ്രവേശനത്തിനെതിരെ ബോർഡ് പ്രമേയം പാസാക്കിയതായും അറിയിച്ചു. നിലവിലുള്ള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം.കേവലം ആചാര സംരക്ഷണം മാത്രമല്ല, ശബരിമലയുടെ
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എ.ഐ.സി.സി. സ്‌ക്രീനിങ് സമിതിക്ക് കൈമാറി. സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ തര്‍ക്കങ്ങളില്ലാത്ത നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വമാണ്. സിനിമ-മിമിക്രി താരം രമേശ് പിഷാരടിയെ പാലക്കാട് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതായാണ് വിവരം. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ പാലക്കാട്ടെ പോരാട്ടം താരപ്പൊലിമയുള്ളതാകും. പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ തന്നെ










