ദുബായ്/അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയില്‍ വിറച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ ഗള്‍ഫ് നഗരങ്ങളെ ലക്ഷ്യം വെച്ചതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചുപൂട്ടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇറാന്റെ ഡ്രോണ്‍-മിസൈല്‍ പ്രഹരങ്ങള്‍ പ്രതിരോധിക്കാന്‍ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെങ്കിലും, അബുദാബിയിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടത് പ്രവാസി സമൂഹത്തിനിടയില്‍ വന്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. അബുദാബിയിലെ സായിദ്
ടെഹ്‌റാന്‍/ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തി അപകടകരമായ വഴിത്തിരിവിലേക്ക്. ഇസ്രയേലിനൊപ്പം അമേരിക്ക കൂടി നേരിട്ട് ആക്രമണത്തിന് ഇറങ്ങിയതോടെ, ലോകത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍ തിരിച്ചടിക്കുന്നു. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഈ നീക്കത്തിന് അന്തിമ അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണവും ഐആര്‍ജിസി കമാന്‍ഡര്‍ മുഹമ്മദ് പാക്പുരിന്റെ വധവും ഇറാനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതായാണ്
ടെഹ്‌റാന്‍: ഇറാന്റെ കരുത്തനായ സൈനിക കമാന്‍ഡര്‍ മുഹമ്മദ് പാക്പുര്‍ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ഗ്രൗണ്ട് ഫോഴ്സ് കമാന്‍ഡറായിരുന്ന പാക്പുര്‍ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക മേധാവികളില്‍ ഒരാളായിരുന്നു. മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ വധത്തിന് പിന്നാലെ ചുമതലയേറ്റ പാക്പുര്‍ കൊല്ലപ്പെട്ട വിവരം ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലിനും യുഎസിനുമെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്ന പാക്പുരിന്റെ അന്ത്യം ഇറാന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന മിസൈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ
ടെഹ്‌റാന്‍: വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പിന്നാലെ അമേരിക്കയുടെ നോട്ടം ഇനി ഇറാന്റെ എണ്ണപ്പാടങ്ങളിലേക്ക്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള എണ്ണ വിപണിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്‍ രംഗത്തെത്തി. ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദകരായ ഇറാന്‍, അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലും പ്രതിദിനം 3.1 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണം ആഗോള വിപണിയില്‍
കോഴിക്കോട്/കൊച്ചി: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഇറാന്‍ പോരാട്ടം ശക്തമായതോടെ പ്രവാസലോകം മുള്‍മുനയില്‍. യുദ്ധഭീതിയെത്തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ ഭാഗികമായി അടച്ചതോടെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരും അത്യാവശ്യ യാത്രക്കാരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തിരിച്ചടി നടത്തുന്നുണ്ട്. ഇത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനൊപ്പമാണ് വിമാനങ്ങള്‍ റദ്ദാക്കുന്നത്. റദ്ദാക്കിയത് ഡസന്‍ കണക്കിന് സര്‍വീസുകള്‍ളാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഒട്ടേറെ സര്‍വീസുകളാണ് ശനിയാഴ്ച മുടങ്ങിയത്. യാത്രക്കാരുടെ
ടെല്‍അവീവ്/ടെഹ്‌റാന്‍: ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണം ഇറാനെ പിടിച്ചുലച്ചു. ഖമേനി കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിടുമ്പോഴും ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്‌റാനെ നടുക്കിയ സ്‌ഫോടന പരമ്പരകളോടെയാണ് ആക്രമണം തുടങ്ങിയത്. ഇറാന്റെ അധികാര കേന്ദ്രമായ ഖമേനിയുടെ ഓഫീസുകള്‍ക്കും കൊട്ടാരത്തിനും നേരെയായിരുന്നു ആദ്യ പ്രഹരം. ഖമേനിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നതായി ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട്
ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ-അമേരിക്കൻ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ ടെഹ്‌റാനിലെ മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്കൂൾ തകരുകയും 40 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പ്രധാന വ്യോമതാവളം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് മിനാബ്. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് തൊട്ടടുത്താണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ
തിരുവനന്തപുരം :സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതിയുടെ സുപ്രധാനമായ പ്രകാശ് സിങ് കേസ് വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ വർഷം ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന റവാഡ ആസാദ് ചന്ദ്രശേഖറിന് ഇനി 2027 ജൂൺ 30 വരെ ഔദ്യോഗിക പദവിയിൽ തുടരാം.ഡി.ജി.പി പദവിയിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് സർക്കാരിന്റെ
തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പിടികൂടിയെന്നഅറിയിപ്പ് നല്‍കിയ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ട്രോളുകളുടെ പെരുമഴ. പോലീസിന്റെ ‘മൃദുഭാവേ’യുള്ള അറിയിപ്പില്‍ രൂക്ഷമായ പ്രതികരണമാണ് പൊതുജനങ്ങള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ റീല്‍സ് ഇടുന്നില്ലേ എന്നാണ് പ്രധാന ചോദ്യം. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ‘സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള’ എന്നതിലാണ് ‘നഗരൂര്‍ സംഭവം ഒന്നും
പത്തനംതിട്ട: ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ എംപിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. പത്തനംതിട്ട അടൂരിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഈ സുപ്രധാന കൂടിക്കാഴ്ച. പുതുയുഗ യാത്രയുടെ ഭാഗമായി കൊല്ലത്തേക്ക് പോകുകയായിരുന്നു വി.കെ. ശ്രീകണ്ഠൻ. ഹോട്ടലിലെ റെസ്റ്റോറന്റിൽ ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൂടിക്കാഴ്ചയുടെ വാർത്ത പരസ്യമായത്. എന്നാൽ, ഈ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നു എന്നാണ് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.










