കേരളം ആര് ഭരിക്കും? പിണറായിക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് ലോക്‌പോൾ സർവേ! യുഡിഎഫിന് 80-ലധികം സീറ്റുകൾ

ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്  വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ലോക്‌പോൾ സർവേ ഫലം. യുഡിഎഫിന് 81 മുതൽ 86 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന്  51-59 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എൻഡിഎ (NDA) പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ വ്യക്തമാക്കുന്നു. ഫെബ്രുവരി 9 മുതൽ 24 വരെ 42,000 പേരിലായി നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്തു വന്നത്  യുഡിഎഫിന് 43-45 ശതമാനവും എൽഡിഎഫിന്

മുള്ളൻപന്നിയെ തല്ലിക്കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്കെതിരെ വനംവകുപ്പ് കേസ്, പ്രതി ഒളിവിൽ

തിരുവനന്തപുരം: മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ജാമ്യമില്ലാ കുറ്റമായതിനാൽ ശശി ഒളിവിലാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെട്ട മൃഗമാണ് മുള്ളൻപന്നി. ഇതിനെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരം മൂന്നുവർഷം വരെ തടവും ഇരുപത്തയ്യായിരം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ശശിയുടെ വീട്ടിൽ അബദ്ധത്തിൽ കയറിപ്പറ്റിയ മുള്ളൻ പന്നിയെയാണ് അദ്ദേഹം ഇപ്പോൾ തല്ലിക്കൊന്നിരിക്കുന്നത്. ഗൗരവമേറിയ കുറ്റകൃത്യമാണിത്. സംരക്ഷിത മൃഗമായ

‘ദ കേരള സ്റ്റോറി 2’-ന് തിയേറ്ററുകളിൽ ആളില്ല, പ്രേക്ഷകരില്ലാത്തതിനാൽ പലയിടങ്ങളിലും ഷോകൾ റദ്ദാക്കി.

കൊച്ചി: വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. സംസ്ഥാനത്തൊട്ടാകെ കേവലം 38 തിയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. വിതരണക്കാരായ എപി ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒൻപതും, മധ്യകേരളത്തിൽ (എറണാകുളം, തൃശ്ശൂർ, പാലക്കാട്) 14-ഉം, മലബാറിൽ 15-ഉം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പ്രധാന മൾട്ടിപ്ലെക്സ് ശൃംഖലകൾ കേന്ദ്രീകരിച്ചാണ് റിലീസ് നടന്നതെങ്കിലും പലയിടങ്ങളിലും പ്രേക്ഷകർ എത്താതിരുന്നതിനെത്തുടർന്ന് ഷോകൾ റദ്ദാക്കേണ്ടി വന്നു.

നഗരൂരിൽ എസ്ഐയെ തടഞ്ഞുനിർത്തി അസഭ്യവർഷം; പോലീസ് തിരിച്ചടിക്കുന്നു! ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; രണ്ടുപേർ പിടിയിൽ.

തിരുവനന്തപുരം: നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെയും സംഘത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡും ആറ്റിങ്ങൽ സിഐയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇവർ നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലാണുള്ളത്. കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പോലീസ്. ഇതിൽ പ്രകോപിതരായ പ്രവർത്തകർ പോലീസിന്റെ വാഹനം

സജി ചെറിയാന് വീണ്ടും ‘രക്ഷാകവചം’; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മടക്കി മേധാവി; അന്വേഷണത്തില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിവാദ പ്രസംഗത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിലും അന്വേഷണസംഘം കടുത്ത അനാസ്ഥ കാട്ടിയെന്നാണ് വിലയിരുത്തല്‍. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള പോലീസിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. മല്ലപ്പള്ളിയിലെ പ്രസംഗം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നും ലൈവ് വീഡിയോയുടെ ലിങ്ക് നശിപ്പിക്കപ്പെട്ടെന്നും കാട്ടിയാണ് തെളിവില്ലെന്ന

ഭരണകക്ഷിക്ക് മുന്നില്‍ മുട്ടുകുത്തി പോലീസ്; സേനയില്‍ കടുത്ത അമര്‍ഷം: അക്രമികള്‍ക്ക് സി.പി.എം. സംരക്ഷണം; ചോദ്യം ചെയ്യുന്നവര്‍ നോട്ടപ്പുള്ളികള്‍; പോലീസ് വഴിയേ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല; നഗരൂര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസുകാര്‍

തിരുവനന്തപുരം: കേരളാ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസ തകര്‍ച്ചയിലൂടെ കടന്നുപോകുന്നു. സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അതിരുവിടുന്നതോടെ പോലീസുകാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. കിളിമാനൂര്‍, വെള്ളറട, മാള്‍ ഓഫ് ട്രാവന്‍കൂര്‍ എന്നിവിടങ്ങളില്‍ പോലീസുകാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങള്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍, മുകളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പ്രതികരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ നിശബ്ദരാകുകയാണ്. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സഹോദരിക്കൊപ്പമെത്തിയ സി.പി.ഒ. മിഥുന്‍ റോയിയെ എസ്.എഫ്.ഐ. സംഘം

തിരുവനന്തപുരം കരമനയിൽ അർദ്ധരാത്രി ദാരുണമായ ബൈക്ക് അപകടം! മൂന്ന് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ കരമനയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ എന്നിവരും ഇതരസംസ്ഥാന തൊഴിലാളിയായ റിതിക്കുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. മൂവരും ഹോട്ടൽ ജീവനക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജോലി കഴിഞ്ഞ് ഒരു ബൈക്കിൽ മടങ്ങുകയായിരുന്നു മൂവരും എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കരമനയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മറ്റ് രണ്ട് ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും

“പൊലീസ് കൊട്ടാനുള്ള ചെണ്ടയല്ല!” നഗരൂരിൽ പൊലീസ് ജിപ്പ് തടഞ്ഞ്‌ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസ് ഉദ്യോഗസ്ഥർ വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് സംഘടന തുറന്നടിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിരമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി കേസിലെ പ്രതികളെ തിരിച്ചറിയാനും നോട്ടീസ് നൽകാനുമെത്തിയ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടി അത്യന്തം ഖേദകരമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. “കേരളാ പൊലീസ്

ആറ്റുകാൽ പൊങ്കാല: സാഹോദര്യത്തിന്റെ സന്ദേശവുമായി പാളയം ഇമാം; ഭക്തർക്ക് സർവ്വ സഹായവും ഉറപ്പാക്കണം ;അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കണം, ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനോടെ ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ ഹൃദയപൂർവ്വം വരവേൽക്കാൻ ആഹ്വാനം ചെയ്ത് പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇത്തവണത്തെ പൊങ്കാല റമദാൻ മാസത്തിലാണെന്ന പ്രത്യേകത കൂടി കണക്കിലെടുത്ത്, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയാകാൻ വിശ്വാസികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.ജുമുഅ നിസ്കാരത്തിനിടെയാണ്  ഇമാം വിശ്വാസികൾക്കായി ആഹ്വനം നൽകിയത് . നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് കഴിയണം. ഭക്തർക്ക് കുടിവെള്ളവും റമദാൻ വിഭവങ്ങളും

ആരോഗ്യ മന്ത്രി വീണാ ജോർജ് എവിടെ? പുലർച്ചെ ആശുപത്രി വിട്ട മന്ത്രിയെക്കുറിച്ച് വിവരമില്ല; ദുരൂഹതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്ക്പറ്റി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസ്ചാർജ് ചെയ്ത് തിരുവനന്തപുരത്തേക്ക് തിരിച്ച ആരോഗ്യമന്ത്രി വീണാജോർജിനെക്കുറിച്ച് ഒരു അറിവുമില്ല. ഇന്ന് വെളുപ്പിന് നാലുമണിക്ക് ഔദ്യോഗിക കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രി ഇപ്പോൾ എവിടെയാണെന്ന് ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കുന്നില്ല. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മന്ത്രി വരുന്നു എന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റോഡുമാർഗം തിരുവനന്തപുരത്ത് എത്താനുള്ള സമയം കഴിഞ്ഞിട്ടും മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ