തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസ് ഉദ്യോഗസ്ഥർ വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് സംഘടന തുറന്നടിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിരമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി കേസിലെ പ്രതികളെ തിരിച്ചറിയാനും നോട്ടീസ് നൽകാനുമെത്തിയ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടി അത്യന്തം ഖേദകരമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. “കേരളാ പൊലീസ് ആർക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാൽ അറക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തും,” എന്നും പ്രസ്താവനയിൽ പരിഹസിച്ചു.
സേവനസന്നദ്ധരായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം ‘പേക്കൂത്തുകൾ’ അനുവദിക്കാനാവില്ലെന്നും, എസ്ഐയെയും സംഘത്തെയും ആക്രമിക്കാൻ മുതിർന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവർത്തിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് പോലീസിനുള്ളിലെ പൊതുവികാരം.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം; പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷം; ഏറ്റവു കൂടുതല്‍ അപ്പീല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന്


ഒടുവില്‍ അശോകിന്റെ ‘പ്രവചനം’ ഫലിക്കും; ഡോ. ബി. അശോക് ഐ.എ.എസിനെ സസ്പെന്ഷന് പിന്‍വലിച്ച് തിരിച്ചെടുക്കാന്‍ സതീശന് സര്‍ക്കാരിന്റെ തീരുമാനം; ഉന്നത പദവി നല്‍കും





