തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു നടത്തിയ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്ക്പറ്റി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസ്ചാർജ് ചെയ്ത് തിരുവനന്തപുരത്തേക്ക് തിരിച്ച ആരോഗ്യമന്ത്രി വീണാജോർജിനെക്കുറിച്ച് ഒരു അറിവുമില്ല. ഇന്ന് വെളുപ്പിന് നാലുമണിക്ക് ഔദ്യോഗിക കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രി ഇപ്പോൾ എവിടെയാണെന്ന് ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കുന്നില്ല.
തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മന്ത്രി വരുന്നു എന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റോഡുമാർഗം തിരുവനന്തപുരത്ത് എത്താനുള്ള സമയം കഴിഞ്ഞിട്ടും മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയില്ല. മന്ത്രി എത്തുമെന്ന അറിയിപ്പും ആശുപത്രി അധികൃതർക്ക് ലഭിച്ചിട്ടില്ല.
യാത്ര പാടില്ലെന്നും തുടർചികിത്സ ആവശ്യമാണെന്നും ഇന്നലെ ഉച്ചയ്ക്ക്ചേർന്ന മെഡിക്കൽ ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ആവശ്യപ്രകാരം ഇന്നലെ രാത്രി 11 മണിക്ക് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മന്ത്രിക്ക് ഡിസ്ചാർജ് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ന് പുലർച്ചെ നാലിന് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്കൂളിൽ വൻ തീപ്പിടിത്തം; നാല് സ്കൂൾ ബസുകൾ കത്തിയമർന്നു
കഴുത്തിന് പരിക്കേറ്റു കോളർ റിബൺ ധരിച്ചിട്ടുള്ള മന്ത്രി ആംബുലൻസ് ഒഴിവാക്കി ഔദ്യോഗിക കാറിൽ ആയിരുന്നു യാത്രതിരിച്ചത്. ഇത് തന്നെ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മന്ത്രിക്ക് യഥാർത്ഥത്തിൽ പരിക്കില്ലെന്നും മന്ത്രി നാടകം കളിക്കുമായിരുന്നു എന്നുമാണ് പ്രതിപക്ഷ ആരോപണം. സോഷ്യൽ മീഡിയയിലും ഈ ആരോപണം ഉയർന്നിരുന്നു, ഇതിനെ ശരിവെക്കുന്ന തരത്തിലാണ് മന്ത്രിയുടെ ഇപ്പോഴത്തെ പ്രവർത്തികൾ.
ഐസിയുവിൽ ചികിത്സയിൽ ആയിരിക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരുമായി ചേർന്ന് സെൽഫി ചിത്രങ്ങൾ എടുത്തതിൽ വ്യാപക വിമർശനമാണ് മന്ത്രിക്കെതിരെ ഉയർന്നത്. തുടർന്ന് ചിത്രം എടുത്ത നഴ്സിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടുകയും ചെയ്തിരുന്നു.


ശബരിമല യുവതീപ്രവേശനം; ഏപ്രില്‍ 7 മുതല്‍ പുതിയ ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും; മാര്‍ച്ച് 14-നകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം




