കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
മന്ത്രിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വന്നതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും മെഡിക്കൽ ബോർഡ് അറിയിച്ചു. അതേസമയം, സംഭവത്തിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡോക്ടർമാർ മൊഴിയെടുക്കാൻ അനുമതി നൽകിയിരുന്നില്ല. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കായി പോലീസ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (RPF) അപേക്ഷ നൽകിയിട്ടുണ്ട്.
കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് നിലവിൽ വിശ്രമം അത്യാവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ നിലവിൽ റിമാൻഡിലാണ്. തിരുവനന്തപുരത്തെ ചികിത്സയ്ക്ക് ശേഷം മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വിവാഹബന്ധം തകര്‍ന്നു നില്ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കെണിയില്‍ വീഴ്ത്തി; പാതിരാത്രിയില്‍ ‘ഷോക്ക്’ ഓപ്പറേഷന്


കുരുക്കു മുറുക്കി ഇ.ഡി; കരിമണല്‍ കനലില്‍ വീണ വിജയന്; പടിവാതില്ക്കല് സമന്‍സ്? കൊച്ചിയിലും തലസ്ഥാനത്തും മിന്നല്‍ പരിശോധന; കൈമാറിയത് ശതകോടികളുടെ സാമ്പത്തിക രേഖകള്‍. ഡല്‍ഹിയില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ അറസ്റ്റ്?




