തിരുവനന്തപുരം ചെങ്കോട്ടുകോണം സ്‌കൂളിൽ വൻ തീപ്പിടിത്തം; നാല് സ്‌കൂൾ ബസുകൾ കത്തിയമർന്നു

തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ  സ്‌കൂൾ വളപ്പിൽ പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ നാല് സ്‌കൂൾ ബസുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സംഭവം. സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സേനയെത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലർച്ചെയായതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അട്ടിമറി സാധ്യതകളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പ്രാഥമിക പരിശോധനകൾ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സ്കൂളിന് സംഭവിച്ചിട്ടുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.