തിരുവനന്തപുരം: മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ജാമ്യമില്ലാ കുറ്റമായതിനാൽ ശശി ഒളിവിലാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെട്ട മൃഗമാണ് മുള്ളൻപന്നി. ഇതിനെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരം മൂന്നുവർഷം വരെ തടവും ഇരുപത്തയ്യായിരം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ശശിയുടെ വീട്ടിൽ അബദ്ധത്തിൽ കയറിപ്പറ്റിയ മുള്ളൻ പന്നിയെയാണ് അദ്ദേഹം ഇപ്പോൾ തല്ലിക്കൊന്നിരിക്കുന്നത്. ഗൗരവമേറിയ കുറ്റകൃത്യമാണിത്. സംരക്ഷിത മൃഗമായ മുള്ളൻപന്നിയെ കെണിവെച്ച് പിടിക്കുന്നതും ഉപദ്രവിക്കുന്നതും കൊല്ലുന്നതും ജാമ്യമില്ലാ കുറ്റമാണ്.
സിപിഎം നേതാവായ വെള്ളനാട് ശശി ഇതാദ്യമായല്ല പ്രശ്നങ്ങളിൽ ചെന്ന്ചാടുന്നത്. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ശശി പിന്നീട് സിപിഎമ്മിലേക്ക് എത്തുകയായിരുന്നു. കോൺഗ്രസ് നേതാവായിരിക്കെ ഒരു വനിതയുടെ കട ആക്രമിച്ചു അവരെയും കുട്ടികളെയും മർദിച്ച സംഭവത്തിൽ ശശിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 2024ൽ ആയിരുന്നു ഈ സംഭവം. പഞ്ചായത്ത് സ്ഥാപിച്ച ഉദ്ഘാടന ശിലാഫലകം തകർത്ത സംഭവത്തിലും ശശിക്കെതിരെ കേസുണ്ട്.
ഇത്തവണ സിപിഎമ്മിന്റെ ബാനറിൽ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോഴും ശശി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയിട്ടില്ല. പഞ്ചായത്തിലെ പട്ടികജാതിക്കാരിയായ സെക്രട്ടറിക്ക് എതിരെ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. സെക്രട്ടറി സിന്ധുവിനെ ശശിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായി. സെക്രട്ടറി അന്ന് കയ്യിൽ ഉണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. പോലീസ് എത്തിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്. മുതിർന്ന പ്രാദേശിക നേതാവാണ് വെള്ളനാട് ശശി. അദ്ദേഹത്തിന് 70 വയസ്സിനുമുകളിൽ പ്രായമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠൻ എംപിയും തമ്മിൽ കൂടിക്കാഴ്ച
മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ബിന്ദു മേനോൻ; “പറയാനാകാത്ത അത്ര മോശം കാര്യങ്ങൾ കണ്ടു, തെളിവുകൾ കൈവശമുണ്ട്”; മുഖ്യമന്ത്രിയുടെ മകളെ വിവരമറിയിച്ചതായും വെളിപ്പെടുത്തൽ.





