തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ വീണ്ടും രംഗത്ത്. വാളകത്തെ വീട്ടിൽ താൻ കണ്ട കാര്യങ്ങൾ പറയാൻ കഴിയാത്തത്ര മോശമാണെന്നും അതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് ‘വട്ടാണെന്നും’ അതുകൊണ്ടാണ് 112-ൽ വിളിച്ചതെന്നുമുള്ള മന്ത്രിയുടെ പരാമർശത്തിന് മറുപടിയായാണ് ബിന്ദുവിന്റെ ഈ തുറന്നുപറച്ചിൽ.
ആരോടും പറയാതെ ശനിയാഴ്ച വാളകത്തെ വീട്ടിലെത്തിയ ബിന്ദു, ബെഡ്‌റൂമിലേക്ക് ഓടിക്കയറിയപ്പോൾ കണ്ടത് അതീവ മോശമായ സാഹചര്യമാണെന്ന് പറഞ്ഞു. ഇത് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്റ്റാഫ് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു.പോലീസ് വരുന്നതിന് മുൻപ് തന്നെ അവിടെയുണ്ടായിരുന്ന സ്ത്രീയെ മന്ത്രിയുടെ സ്റ്റാഫ് കാറിൽ കയറ്റി കൊണ്ടുപോയി. ഈ സമയം ഗണേഷ് കുമാർ അകത്തേക്ക് ഓടി വാതിലടച്ചു. “സാറിന് തെറ്റുപറ്റി, ക്ഷമിക്കണം” എന്ന് പറഞ്ഞ് സ്റ്റാഫ് തന്റെ കാലിൽ വീണതായും ബിന്ദു അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി മന്ത്രി തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തനിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗണേഷ് കുമാർ തന്നെ നിയന്ത്രിക്കുന്നതെന്നും അവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആർ. ശ്രീലേഖയെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിയമനടപടികൾക്ക് താല്പര്യമില്ലെന്നും എന്നാൽ വസ്തുതകൾ ജനങ്ങൾ അറിയണമെന്നുമാണ് ബിന്ദുവിന്റെ നിലപാട്.
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിവരെ നീട്ടി; ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ പോലീസിന്റെ മുട്ടന്‍ പണി
എന്നാൽ തനിക്കെതിരെയുള്ളത് വെറും ആരോപണങ്ങൾ മാത്രമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് ഗണേഷ് കുമാർ ആവർത്തിക്കുന്നത്. എന്നാൽ ബിന്ദു മേനോൻ ഉന്നയിക്കുന്ന ‘ചിത്രങ്ങൾ’ പുറത്തുവന്നാൽ അത് മന്ത്രിയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ തിരിച്ചടിയായേക്കും. 2013-ലെ സമാനമായ വിവാദങ്ങൾക്ക് ശേഷം ഗണേഷ് കുമാറിന്റെ ദാമ്പത്യ ജീവിതം വീണ്ടും പരസ്യമായ വിചാരണയ്ക്ക് വിധേയമാകുകയാണ്.
സംസ്ഥാന പോലീസ് മേധാവി ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.


ലൈംഗികാതിക്രമക്കേസ്: രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് രഞ്ജിത്ത്; സഹായികളെ ഇന്ന് ചോദ്യം ചെയ്യും; ജാമ്യാപേക്ഷ നാളെ കോടതിയിൽ





