തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. സഹായം തേടിയിട്ടും പോലീസ് സഹായിച്ചില്ലെന്നും പരാതിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഗണേഷിന്റെ വാളകത്തെ കുടുംബവീട്ടിലാണ് സംഭവം. അറിയിപ്പില്ലാതെ ഭാര്യ എത്തിയപ്പോൾ ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നാണ് പരാതി. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതോടെ മന്ത്രി സഹായികളെ വിളിച്ചുവരുത്തി ഫോൺ ബലമായി പിടിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
മുൻ ഡിജിപിയും തിരുവനന്തപുരം ശാസ്തമംഗലം നഗരസഭാ കൗൺസിലറുമായ ആർ ശ്രീലേഖ അടുത്ത ബന്ധുവായതിനാൽ ഭാര്യ ഉടൻ തന്നെ അവരുമായി ബന്ധപ്പെട്ടു. പോലീസിന്റെ കമാൻഡ് സെന്റർ നമ്പരായ 112ൽ വിളിച്ച് സംരക്ഷണം തേടാനായിരുന്നു ശ്രീലേഖയുടെ ഉപദേശം.
ഉടൻ 112ൽ വിളിച്ചു വിവരങ്ങൾ വിശദമായി സംസാരിച്ചു. പോലീസ് ഉടനെ എത്തുമെന്ന് മറുപടി ഉണ്ടായെങ്കിലും പോലീസ് എത്തിയില്ല. വീണ്ടും രംഗങ്ങൾ ചിത്രീകരിച്ചതോടെ മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങാനും കയ്യേറ്റം ചെയ്യാനും മന്ത്രിയുടെ സഹായികൾ ശ്രമിച്ചു. മുറിയടച്ചായിരുന്നു ശ്രമം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ പ്രദീപ്, ശാന്തൻ എന്നിവരായിരുന്നു ഇതിന് ശ്രമം നടത്തിയത്. എന്നാൽ ചെറുത്തുനിന്ന് അവരെ തോൽപ്പിച്ചു. മൊബൈൽഫോൺ വിട്ടുകൊടുത്തില്ല.
ഉച്ചത്തിൽ കരഞ്ഞ് പോലീസ് സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ല. അടച്ചിട്ട മുറിയിൽ നിന്നും ബലം പ്രയോഗിച്ചു കതക് തുറന്നു പുറത്തു ചാടിയെങ്കിലും പോലീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ പോലീസ് വന്നപ്പോൾ മന്ത്രിയുടെ ജീവനക്കാർ മടക്കി അയച്ചതായി അറിഞ്ഞു. തുടർന്ന് ഒരു ടാക്സിയിൽ മടങ്ങി എന്നാണ് ഭാര്യ പറയുന്നത്.
ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷിന്റെ ഭാര്യ. സംഭവം ശ്രീലേഖ സ്ഥിരീ കരിച്ചിട്ടുണ്ട്. 112 ൽ വിളിച്ച് പോലീസ് സഹായം തേടാൻ താൻ അവരോട് നിർദ്ദേശിച്ചിരുന്നതായി ശ്രീലേഖ സമ്മതിക്കുന്നു. ബിജെപി കൗൺസിലർ എന്ന നിലയിലോ മുൻ ഡിജിപി എന്ന നിലയിലോ അല്ല, ബന്ധു എന്ന നിലയിലാണ് സംഭവത്തിൽ താൻ ഇടപെട്ടതെന്ന് ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്.


അപ്രഖ്യാപിത ലോഡ് ഷെഡിംഗ്: ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ്; സർക്കാരിനെതിരെ വി.ഡി. സതീശൻ
കുറ്റപത്രം ഇനിയും വൈകും; എല്ലാ പ്രതികളും സ്വാഭാവിക ജാമ്യത്തിന് അര്‍ഹരാകും; നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം കുറ്റപത്രമോ? ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: ദുരൂഹത നീങ്ങുന്നില്ല; ശാസ്ത്രീയ പരിശോധന വീണ്ടും നടത്താന്‍ എസ്ഐടി





