തിരുവനന്തപുരം:മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യയുമായുള്ള വിഷയത്തിൽ വെട്ടിലായി മുഖ്യമന്ത്രിയുടെ മകളും മുഖ്യമന്ത്രിയും. ഒപ്പം പൊതുമരാമത്തു വകുപ്പ് മന്ത്രിയും.ശനിയാഴ്ച മന്ത്രിയുടെ വാളകത്തെ കുടുംബവീട്ടിൽ പ്രശ്നമുണ്ടായപ്പോൾതന്നെ മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ച് വിവരം പറഞ്ഞിരുന്നു എന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെയും മകളെയും പൊതുമരാമത്തു മന്ത്രിയെയും വെട്ടിലാക്കിയിരിക്കുന്നത്.
കുടുംബ വീട്ടിൽ ചെല്ലുമ്പോൾ മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നാണ് ബിന്ദുവിന്റെ വെളിപ്പെടുത്തൽ.ഇതിന്റെയെല്ലാം ചിത്രങ്ങൾ തന്റെ പക്കലു ണ്ടെന്നും ബിന്ദു പറഞ്ഞിട്ടുണ്ട്.അടുത്ത ബന്ധുവായ മുൻ ഡിജിപി ആർ ശ്രീലേഖയുടെ നിർദ്ദേശപ്രകാരം താൻ പോലീസിന്റെ 112 ൽ വിളിച്ച് സഹായം തേടിയെന്നും എന്നാൽ സ്ഥലത്തെത്തിയ പിങ്ക് പോലീസ് ഇത് തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് പറഞ്ഞു മടങ്ങുകയായിരുന്നുവെന്നും ബിന്ദു പറയുന്നു.പിന്നീട് പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഡ്രൈവർ ശാന്തനും സഹായി മനോജും തന്റെ കയ്യിൽനിന്നും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.ശാരീരികമായി അവർ കയ്യേറ്റം ചെയ്തില്ലെങ്കിലും തന്നെ തടഞ്ഞുവെച്ചായിരുന്നു ഫോൺ പിടിച്ചു വാങ്ങാൻ ശ്രമം നടത്തിയത്.മുറിയിൽ നിന്നും പുറത്തിറങ്ങാതിരിക്കാനായി മുറിയുടെ കതകുകൾ അടയ്ക്കുകയും ചെയ്തിരുന്നുവെന്ന് ബിന്ദു പറയുന്നു.
മുഖ്യമന്ത്രിയുടെ മൂന്നാം ഊഴമെന്ന സ്വപ്നംവിഫലമാകും; കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും ജി. സുധാകരൻ; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനോട് ബിന്ദു അപ്പോൾ തന്നെ വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. ഒന്നിലേറെ ക്രിമിനൽ കുറ്റങ്ങളടങ്ങിയ പരാതിയാണ് ബിന്ദു പറഞ്ഞിട്ടുള്ളത്.പോലീസ് സഹായം ലഭിച്ചില്ലെന്ന ഗുരുതര പരാതിയും ഇ ക്കൂട്ടത്തിലുണ്ട്.യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മകൾ അപ്പോൾ തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചു സഹായം ലഭ്യമാക്കേണ്ടതായിരുന്നു.
വീണ ഇക്കാര്യം സ്വാഭാവികമായും ഈ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടാകണം.സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യതന്നെ സദാചാര വിഷയത്തിലും തനിക്കെതിരെയുണ്ടായ അതിക്രമത്തെ കുറിച്ചും പോലീസിനെ കുറിച്ചും പരാതി പറയുമ്പോൾ അക്കാര്യം മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ മകൾ അറിയിച്ചില്ലെങ്കിൽ അത് ഗൗരവമായ തെറ്റാണ്.
മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല വീണ.പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യ കൂടിയാണ് അവർ.അങ്ങനെയാകുമ്പോൾ മുഖ്യമന്ത്രിയ്ക്കും മന്ത്രി മുഹമ്മദ് റിയാസിനും ഇത് പോലീസിനെ അറിയിക്കേണ്ടുന്ന ഭരണഘടനാ ബാധ്യതയുണ്ട്.മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണ്.ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി നിർവഹിക്കേണ്ട ഭരണഘടന ബാധ്യത അദ്ദേഹം നിർവഹിച്ചില്ല എന്ന് വേണം കരുതാൻ.മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മറുപടി പറയേണ്ട സാഹചര്യമാണ് ബിന്ദു വീണയെ വിളിച്ചതിലൂടെ സംജാതമായിരിക്കുന്നത്.


വി.ടി സതീശൻ നയിച്ച ‘പുതു യുഗയാത്ര’ സമാപിച്ചു: തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ! കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് ക്കു സൗജന്യ യാത്ര





