വി.ടി സതീശൻ നയിച്ച ‘പുതു യുഗയാത്ര’ സമാപിച്ചു: തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ! കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് ക്കു സൗജന്യ യാത്ര

തിരുവനന്തപുരം: യുഡിഎഫിന്റെ ‘പുതു യുഗയാത്ര’യുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ അമേരിക്കയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ രാജ്യത്തോടുള്ള വഞ്ചനയാണെന്ന് രാഹുൽ ആരോപിച്ചു. അമേരിക്ക നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമേ ഇന്ത്യ ഇനി എണ്ണ വാങ്ങൂ എന്ന ധാരണയിൽ പ്രധാനമന്ത്രി എത്തിയത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനതയുടെ സ്വകാര്യ വിവരങ്ങൾ  കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും രാഹുൽ ആരോപിച്ചു. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്നും അത് പുറത്തുവരുമെന്ന ഭയത്താലാണ് പരിഭ്രമിച്ച് കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൊണാൾഡ് ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും, മോദിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലെ ജനങ്ങൾക്കായി ‘അഞ്ച് ഉറപ്പുകൾ’ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു:

  1. സ്ത്രീക്ഷേമം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1,000 രൂപ ധനസഹായം.

  2. പെൻഷൻ: സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.

  3. ആരോഗ്യം: ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി.

  4. തൊഴിൽ: യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ.

  5. വയോജന സംരക്ഷണം: വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.