ഇടുക്കി: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദ്യം ചോദിച്ച ദാസ് പി. ജോർജിനോട് “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് ലംഘിക്കുമ്പോൾ സ്വാഭാവികമായ പ്രതികരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നടന്നത് പത്രസമ്മേളനമല്ല, മറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പൊതുയോഗമാണ്. പ്രസംഗത്തിനിടയിൽ കയറി ചോദ്യം ചോദിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെടുമ്പോഴാണ് പ്രതികരണമുണ്ടാകുന്നത്. താൻ പറഞ്ഞത് തെറ്റാണെന്ന് ചോദ്യം ചോദിച്ച ആൾക്ക് തന്നെ ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ബോധ്യം വന്നതുകൊണ്ടല്ലേ അയാൾ ഖേദം പ്രകടിപ്പിച്ചത് എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന കെ.സി. വേണുഗോപാലിന്റെ വിമർശനത്തിന് കടുത്ത ഭാഷയിലാണ് പിണറായി മറുപടി നൽകിയത്. “സമനില തെറ്റുന്നത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവരും കാണുന്നുണ്ട്. എനിക്ക് സമനില തെറ്റേണ്ട യാതൊരു സാഹചര്യവുമില്ല” – മുഖ്യമന്ത്രി വ്യക്തമാക്കി.കോന്നിയിലെ പ്രസംഗത്തിനിടയിൽ കിഫ്ബി ഫണ്ടിനെക്കുറിച്ച് ചോദ്യമുന്നയിച്ച ദാസ് പി. ജോർജിനോട് മുഖ്യമന്ത്രി കയർത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാൽ താൻ മദ്യപിച്ചിരുന്നുവെന്നും ആവേശം കൊണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും ദാസ് പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു.
മുടവന്മുകളില് ലാലിസം രാവിലെ എത്തി; പൃഥ്വിയും വോട്ട് ചെയ്തു; കേരളം വിധി എഴുതുമ്പോള്‍


പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഉരുകി രാജ്യം; നാല് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി; ഇനിയും വിലക്കയറ്റത്തിന് സാധ്യത; ജനജീവിതം ദുസ്സഹമാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി!




