ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസിൽ എഎപി നേതാക്കളും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ആശ്വാസം. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ദില്ലി റോസ് അവന്യൂ സിബിഐ കോടതി ഉത്തരവിട്ടു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. കൃത്യമായ തെളിവുകളില്ലാതെ പ്രമുഖ നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് വർഷങ്ങളായി നടന്നുവരുന്ന അന്വേഷണത്തിൽ ഇരുവരെയും പ്രതികളാക്കി സിബിഐ കുറ്റപത്രം
ചെന്നൈ: എഐഎഡിഎംകെയെ വീണ്ടെടുക്കാനായി ‘ധർമയുദ്ധം’ പ്രഖ്യാപിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം ഒടുവിൽ ചിരവൈരികളായ ഡിഎംകെ പാളയത്തിൽ. ഒപിഎസിനൊപ്പം മകൻ ആർ. രവീന്ദ്രനാഥും ഉസിലാംപട്ടി എംഎൽഎ അയ്യപ്പനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. എടപ്പാടി കെ. പളനിസാമിക്കെതിരായ പോരാട്ടത്തിൽ ഡിഎംകെയാണ് ശരിയായ വേദി എന്ന നിലപാടിലാണ് ഒപിഎസ് ഈ നിർണ്ണായക തീരുമാനമെടുത്തത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിപ്പിച്ച കാറിലാണ് ഒപിഎസ് സ്റ്റാലിനെ കാണാനെത്തിയത് എന്നത് ശ്രദ്ധേയമായി. ഏറെ നാളായി
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന മൊഴിയെടുപ്പിൽ, താൻ സ്വർണം നൽകിയത് സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമാണെന്ന് മോഹൻലാൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിൽ
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും തമ്മിലുള്ള ‘ഇരുവർ’ അഭിമുഖം സംപ്രേക്ഷണം ചെയ്തു . തന്റെ മക്കൾ ചെറിയ കുട്ടികളായിരുന്ന കാലത്ത് അവരെ തട്ടിക്കൊണ്ടുപോകാൻ രാഷ്ട്രീയ എതിരാളികൾ പദ്ധതിയിട്ടിരുന്നതായും അത് തന്നെ നേരിട്ട് ഒരാൾ അറിയിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഈ വിവരം അറിഞ്ഞപ്പോൾ താൻ ചിരിക്കുകയാണ് ചെയ്തതെന്നും കുടുംബത്തിന്റെ സമാധാനം ഓർത്ത് ഭാര്യയോടോ മക്കളോടോ ഇത് പറഞ്ഞില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം നടത്തിയ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മന്ത്രിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വന്നതായും ആരോഗ്യനിലയിൽ
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയുടെ സെമി സാധ്യതകൾ സജീവമായി. നിർണ്ണായക മത്സരത്തിൽ സിംബാബ്‌വേയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രതീക്ഷ നിലനിർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേയ്ക്ക് 20 ഓവറിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും തിലക് വർമ്മയും തകർപ്പൻ പ്രകടനം പുറത്തെടുത്തു. നിലവിൽ രണ്ട്
തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും വെളിപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസിന്റെ നടപടി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിലെ ഇരകളുടെ വിവരങ്ങൾ ശ്രീലേഖ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പഴുതടച്ച സുരക്ഷയുമായി കേരള പോലീസ്. രണ്ടും മൂന്നും ഘട്ടങ്ങളിലെ ഡ്യൂട്ടിക്കായി എസ് പി, ഡി വൈ എസ് പി, സി ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ 2610 പോലീസ് ഉദ്യോഗസ്ഥരാണ് ആറ്റുകാൽ ഡ്യൂട്ടിക്കായി അണിനിരക്കുക. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്നാണ് സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണചമുതല. അദ്ദേഹത്തെ സഹായിക്കാനായി തിരുവനന്തപുരം സിറ്റിയിലെ 4 ഡിസിപി മാർക്കും എ സി മാർക്കും പുറമെ എസ് പി റാങ്കിലുള്ള 5 ഉദ്യോഗസ്ഥരെയും ഡിവൈ എസ്
തിരുവനന്തപുരം:പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെട്ട വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ഓവർസീയർ ദീപേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അഞ്ചര ലക്ഷം രൂപ കണ്ടെടുത്തു. ഇന്നലെയാണ് കൈക്കൂലി വാങ്ങവെ ദീപേഷ് കുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ദീപേഷ് കുമാറിന്റെ എറണാകുളം കാക്കനാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാതെ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന അഞ്ചര ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തത്.ദീപേഷ് കുമാറിന്റെ ഭാര്യയും ബന്ധുക്കളും താമസിക്കുന്ന ബാംഗ്ലൂരിലുള്ള ഫ്ലാറ്റിൽ നിന്നും ദീപേഷ് കുമാറിന്റെ കാസർഗോഡ്
കൊച്ചി: ശബരിമലയിലെ അതീവ പ്രാധാന്യമുള്ള പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടനടി പിടിച്ചെടുക്കാൻ കോടതി നിർദ്ദേശം നൽകി. സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച ദേവസ്വം ബെഞ്ച്, പിടിച്ചെടുത്ത രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനും വരാനിരിക്കുന്ന ഒരു വർഷത്തെ ബുക്കിംഗ് വിവരങ്ങൾ പരസ്യപ്പെടുത്താനും ഉത്തരവിട്ടു. ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പല ബുക്കിംഗുകളും വ്യാജ മേൽവിലാസങ്ങളിലാണ് നടന്നിട്ടുള്ളതെന്നും, പടിപൂജയുടെ










