കൊച്ചി: ശബരിമലയിലെ അതീവ പ്രാധാന്യമുള്ള പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടനടി പിടിച്ചെടുക്കാൻ കോടതി നിർദ്ദേശം നൽകി. സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച ദേവസ്വം ബെഞ്ച്, പിടിച്ചെടുത്ത രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനും വരാനിരിക്കുന്ന ഒരു വർഷത്തെ ബുക്കിംഗ് വിവരങ്ങൾ പരസ്യപ്പെടുത്താനും ഉത്തരവിട്ടു.
ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പല ബുക്കിംഗുകളും വ്യാജ മേൽവിലാസങ്ങളിലാണ് നടന്നിട്ടുള്ളതെന്നും, പടിപൂജയുടെ ബുക്കിംഗ് വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. യഥാർത്ഥ ഭക്തർക്ക് മാത്രമാണ് പടിപൂജ ലഭിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കോടതി ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്നും അത്തരത്തിൽ പകരം പടിപൂജ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിലെ ബുക്കിംഗ് സംവിധാനം പൂർണ്ണമായും ദുരുപയോഗം ചെയ്യപ്പെട്ടതായും അതിന്റെ വിശ്വാസ്യതയിൽ വലിയ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിക്കുന്നതോടെ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പടിപൂജയ്ക്കായി വർഷങ്ങളോളം കാത്തിരിക്കുന്ന സാധാരണക്കാരായ ഭക്തരെ വഞ്ചിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് കോടതിയുടെ നിലപാട്.
പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് : പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , തൃശൂരിൽ റോഡ് ഷോ; മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പര്യടനം;രാഹുൽ ഗാന്ധി നാളെ എത്തും


ഗുരുവായൂരില്‍ വിവേക് കിരണ്‍ എത്തിയത് സ്വകാര്യ ദര്‍ശനത്തിന്; മുഖ്യമന്ത്രിയുടെ മകനെ വിഐപിയായി കണക്കാറില്ല.; എങ്ങനെ മുഖ്യമന്ത്രിയുടെ മകനെ ജനംടിവിക്കാരന് തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം; ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നിന്നും വിവരം ചോര്‍ന്നെന്ന് സംശയം; ക്യാമറാമാന് എത്തിയത് യാദൃശ്ചികമല്ല





