കുടുംബത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും മോഹൻലാലിന് മുൻപിൽ മനസ്സ് തുറന്ന് പിണറായി ; ഭയം പാർട്ടിയെ മാത്രം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും തമ്മിലുള്ള ‘ഇരുവർ’ അഭിമുഖം സംപ്രേക്ഷണം ചെയ്തു . തന്റെ മക്കൾ ചെറിയ കുട്ടികളായിരുന്ന കാലത്ത് അവരെ തട്ടിക്കൊണ്ടുപോകാൻ രാഷ്ട്രീയ എതിരാളികൾ പദ്ധതിയിട്ടിരുന്നതായും അത് തന്നെ നേരിട്ട് ഒരാൾ അറിയിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഈ വിവരം അറിഞ്ഞപ്പോൾ താൻ ചിരിക്കുകയാണ് ചെയ്തതെന്നും കുടുംബത്തിന്റെ സമാധാനം ഓർത്ത് ഭാര്യയോടോ മക്കളോടോ ഇത് പറഞ്ഞില്ലെന്നും അദ്ദേഹം ഓർത്തെടുത്തു.
 വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം നടത്തിയ സിംഗപ്പൂർ യാത്രയെക്കുറിച്ച് വന്ന വാർത്തകൾ താൻ ആസ്വദിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വാർത്തകളിൽ തനിക്ക് അന്നും ഇന്നും വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലെത്തിയാൽ താൻ പൂർണ്ണമായും കുടുംബത്തിന്റെ ആളാണെന്നും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് തനിക്ക് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഭക്ഷണ കാര്യത്തിൽ വലിയ നിർബന്ധങ്ങളില്ലെന്നും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രിയമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകം ഒരു കലയാണെന്നും അതിൽ താൻ അത്ര വിദഗ്ധനല്ലെന്നും പറഞ്ഞ അദ്ദേഹം, മുൻപ് ചായയുണ്ടാക്കുമായിരുന്നുവെന്നും എന്നാൽ മറ്റ് പാചക പരീക്ഷണങ്ങൾക്ക് മുതിരാറില്ലെന്നും മോഹൻലാലിനോട് വെളിപ്പെടുത്തി.
രാഷ്ട്രീയക്കാരനായ പിണറായി വിജയന് പകരം കുടുംബനാഥനായ പിണറായി വിജയനെയാണ് ഈ അഭിമുഖത്തിൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ എങ്ങനെയാണ് നേരിട്ടതെന്ന മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് ലളിതമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്.
https://youtu.be/YCgnPXN9D34?si=XbDljM1v_e5voCR9
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.