സിംഗപ്പൂർ: പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യ ആപ്പായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യക്കേസിലാണ് സിംഗപ്പൂർ കോടതി ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉടൻ തന്നെ കീഴടങ്ങാൻ ബൈജുവിനോട് നിർദ്ദേശിച്ച കോടതി, 70,500 ഡോളർ അതായത് ഏകദേശം 68 ലക്ഷം രൂപ പിഴയായി കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു.
സ്വന്തം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച നിരവധി നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാൻ ബൈജു രവീന്ദ്രൻ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് ഈ ശിക്ഷാ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ബൈജു നിലവിൽ സിംഗപ്പൂരിലുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
‘ബിആർ ഇൻവെസ്റ്റ്കോ’ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സിംഗപ്പൂർ കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 120 കോടി ഡോളറിന്റെ, അതായത് ഏകദേശം 11,500 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബൈജൂസ് സ്ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ കേസുകൾ നിലവിൽ യുഎസിലും ഇന്ത്യയിലുമായി വിവിധ കോടതികളുടെ പരിഗണനയിലാണ്.
ഡ്രാഗണും കരടിയും കൈകോര്‍ക്കുമ്പോള്‍: ട്രംപിനെതിരെ ബീജിങ് സഖ്യം; പക്ഷേ, ചൈനയ്ക്ക് കൈപൊള്ളുന്നത് എണ്ണയിലാണ്; ഹോര്‍മുസില്‍ നിലപാട് അവ്യക്തം
അതേസമയം, നിലവിലെ ഈ സംഭവവികാസങ്ങളോട് ബൈജു രവീന്ദ്രൻ ഇതിനകം പ്രതികരിച്ചിട്ടുണ്ട്. കാര്യങ്ങൾ തെറ്റായ രീതിയിലാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളതെന്നും വായ്പ നൽകിയവരുമായും മറ്റ് പങ്കാളികളുമായും പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ട്രംപിന്റെ റിസോർട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറിയ തോക്കുധാരിയെ വധിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്?





