സിംബാവെ തോൽപ്പിച്ചെങ്കിലും ഇന്ത്യക്ക് സെമിയിലെത്താൻ വിൻഡീസിനെയും കീഴടക്കണം ! മഴ പെയ്താൽ ഇന്ത്യ പുറത്താകും കുരുക്കായത് റൺ റേറ്റ്

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയുടെ സെമി സാധ്യതകൾ സജീവമായി. നിർണ്ണായക മത്സരത്തിൽ സിംബാബ്‌വേയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രതീക്ഷ നിലനിർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേയ്ക്ക് 20 ഓവറിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും  അഭിഷേക് ശർമ്മയും തിലക് വർമ്മയും തകർപ്പൻ പ്രകടനം പുറത്തെടുത്തു.
നിലവിൽ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നാല് പോയിന്റോടെ സെമി ഉറപ്പിച്ചു കഴിഞ്ഞു. സിംബാബ്‌വേ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇനി അവശേഷിക്കുന്ന ഒരു സെമി സ്ഥാനത്തിനായി ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം. വിൻഡീസിനും ഇന്ത്യക്കും രണ്ട് പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിൽ വിൻഡീസ് (+1.791) ഇന്ത്യയെക്കാൾ (-0.100) ഏറെ മുന്നിലാണ്. ദക്ഷിണാഫ്രിക്കയോട് ഒൻപത് വിക്കറ്റിന് തോറ്റതാണ് വിൻഡീസിന് തിരിച്ചടിയായത്.
വരാനിരിക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്ന ടീമിന് നേരിട്ട് സെമിയിലെത്താം. എന്നാൽ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ പോയിന്റുകൾ പങ്കുവെക്കേണ്ടി വരും. അങ്ങനെയുണ്ടായാൽ മികച്ച റൺറേറ്റുള്ള വെസ്റ്റിൻഡീസ് സെമി ഫൈനലിലേക്ക് യോഗ്യത നേടും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.