തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 371 പേർകൂടി. മലബാർ സ്പെഷ്യൽ പോലീസ്( എംഎസ് പി), കേരള ആംഡ് പോലീസ് ബറ്റാലിയൻ ( കെ എ പി )2,4 ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ ആർ ബി ) എന്നിവിടങ്ങളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണിവർ. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ഈ സേനാംഗങ്ങളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് നാളെ രാവിലെ നടക്കും. കണ്ണൂർ മാങ്ങാട്ടുപറമ്പ ആസ്ഥാനമായുള്ള കെ എ പി നാലാം ബറ്റാലിയന്റെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശക്തമായ സൂചന നൽകി മുൻ എഐഎഡിഎംകെ നേതാവ് വി.കെ. ശശികല. ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ജയലളിത, എം.ജി.ആർ, അണ്ണാദുരൈ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പതാക അവർ പുറത്തിറക്കി. കഴിഞ്ഞ ഒൻപത് വർഷമായി താൻ പാലിച്ച മൗനം തുടരുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്ന് ശശികല പ്രഖ്യാപിച്ചു. എഐഎഡിഎംകെ നിലവിൽ വലിയ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് കാരണം എടപ്പാടി പളനിസ്വാമിയുടെ
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയായ ശ്രീ നന്ദയുടെ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ രാത്രി പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് മാതാപിതാക്കൾ പോയ സമയത്തായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് പെൺകുട്ടി
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ആശുപത്രികളിൽ അതീവ ജാഗ്രത വേണമെന്ന വിവാദ സർക്കുലർ ആരോഗ്യവകുപ്പിന്റെ പൂർണ്ണ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി ഏഴിനാണ് ആരോഗ്യ ഡയറക്ടറുടെ കാര്യാലയം ഈ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ ഇത്തരം ഒരു സർക്കുലറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നത്. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ആണ് ഇത് സംബന്ധിച്ച ആദ്യ നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഒ.പി, അത്യാഹിത വിഭാഗം,
കൊച്ചി: വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ട്രാപ്പ് ഓപ്പറേഷനിൽ മികച്ചനേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ട്രാപ്പ് ഓപ്പറേഷനാണ് ഇന്നലെ വിജിലൻസ് സംഘം ജില്ലയിൽ നടത്തിയത്. പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സിയര്‍ ദീപേഷ് കുമാറിനെ കയ്യോടെ പിടികൂടിയാണ് വിജിലന്‍സ് ചരിത്രത്തിലേയ്ക്ക് നടന്നുകയറിയത്. വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിൽ പുതുതായി നിര്‍മ്മിച്ച വെയര്‍ഹൗസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഇരുപത് ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് കുമാർ ആവശ്യപ്പെട്ടത്. പിന്നീട് ഇത്
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാനും വര്‍ധിപ്പിക്കാനുമുള്ള അണിയറ നീക്കങ്ങള്‍ സജീവമാകുന്നു. പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി ഒറ്റയടിക്ക് 40 വയസ്സായി (ജനറല്‍ വിഭാഗം) ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ഇതിന്റെ കൃത്യമായ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, യുവജനരോഷം തണുപ്പിക്കാനെന്ന വ്യാജേന നടത്തുന്ന ഈ നീക്കം യഥാര്‍ത്ഥത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള കളമൊരുക്കലാണോ എന്ന സംശയം ശക്തമാണ്. പലവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചുകൊണ്ട് പിഎസ് സി
തിരുവനന്തപുരം: കേരളത്തെ നടുക്കി വീണ്ടുമൊരു ഡാറ്റാ കള്ളക്കളി! കോവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ മോഡലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിഗത വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ചോര്‍ത്തിയെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ സര്‍വ്വ വിവരങ്ങളും പിആര്‍ഡിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവറാവു അയച്ച രഹസ്യക്കത്ത് പുറത്തുവിട്ടാണ് ചെന്നിത്തല സര്‍ക്കാരിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരം ഒരു കത്ത് പോകില്ലെന്നും പിണറായി വിജയന്‍ നേരിട്ടാണ്
തിരുവനന്തപുരം: കേരളത്തിന്റെ യാത്രാദുരിതത്തിന് അന്ത്യം കുറിക്കാന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പുതിയൊരു വിസ്മയ പദ്ധതിയുമായി വരുന്നു. വന്ദേഭാരത് ട്രെയിനുകളെക്കാള്‍ വേഗത്തില്‍, എന്നാല്‍ ജനശതാബ്ദിയേക്കാള്‍ കുറഞ്ഞ ചെലവില്‍ കണ്ണൂരിലെത്താവുന്ന വിപ്ലവകരമായ ഒരു അതിവേഗ പാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്! അതും വെറും 700 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കില്‍! നിലവില്‍ കേരളത്തിലെ ട്രെയിന്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ശ്രീധരന്റെ ഈ പ്ലാന്‍ എത്രത്തോളം ലാഭകരമാണെന്ന് വ്യക്തമാകുന്നത്.സാധാരണ എസി
കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് വരുന്നു. രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കുര്യന്റെ കാലാവധി ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കാനിരിക്കെയാണ്, അദ്ദേഹം കേരള നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ജോര്‍ജ് കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാലാവധി ഏപ്രിലില്‍ അവസാനിക്കും. ഏപ്രിലില്‍ ഒഴിവ്
തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ പ്രസാധക ഷഹനാസ് എം.എയ്ക്കെതിരെ വ്യാജ ഐഎഎസ് ആരോപണവുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഷഹനാസ് വ്യാജ ഐഎഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സി (UPSC) ചെയർമാന് പരാതി നൽകിയതായി ശ്രീനാദേവി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. 2014-ലെ സിവിൽ സർവീസ് പരീക്ഷാഫലം പരിശോധിച്ച് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം. ഷഹനാസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഗൗരവകരമായ ചോദ്യങ്ങൾക്ക് അവർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന്










