തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 371 പേർകൂടി. മലബാർ സ്പെഷ്യൽ പോലീസ്( എംഎസ് പി), കേരള ആംഡ് പോലീസ് ബറ്റാലിയൻ ( കെ എ പി )2,4 ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ ആർ ബി ) എന്നിവിടങ്ങളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണിവർ.
വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ഈ സേനാംഗങ്ങളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് നാളെ രാവിലെ നടക്കും. കണ്ണൂർ മാങ്ങാട്ടുപറമ്പ ആസ്ഥാനമായുള്ള കെ എ പി നാലാം ബറ്റാലിയന്റെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അഭിവാദ്യം സ്വീകരിക്കും.
Also Read
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







