തൃശൂർ: അറുപത് എസ് ഐമാര്‍ കൂടി കേരള പോലീസിന്റെ ഭാഗമായി കര്‍മപഥത്തിലേക്ക്.തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് കഴിഞ്ഞു.സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിവാദ്യം സ്വീകരിച്ചശേഷം എസ് ഐ മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
2025 ഏപ്രില്‍ മൂന്നിനാണ് 32 എ ബാച്ചിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. 60 എസ് ഐമാരില്‍ 47 പുരുഷൻമാരും 13 വനിതകളും ഉള്‍പ്പെടുന്നു. ഒരു വര്‍ഷക്കാലത്തെ ഇന്‍ഡോര്‍,ഔട്ഡോര്‍ പരിശീലനത്തിന് പുറമെ പ്രളയ കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ദ്ധര്‍ പ്രായോഗിക പരിശീലനം നല്‍കിയിട്ടുണ്ട്.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനു മികച്ച ഓള് റൗണ്ടറായി ബേസില്‍ പോളിനെയും മികച്ച ഔട്ട്ഡോറും ബെസ്റ് ഷൂട്ടറുമായി നവനീത് എം പിയെയും മികച്ച ഇന്‍ഡോര്‍ ആയി കീര്‍ത്തന കെ പി യെയും തിരഞ്ഞെടുത്തു.
കേരള പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അക്കാദമി ഐ.ജിയും ഡയറക്ടറുമായ കെ സേതുരാമന്, ഐ.ജി നോര്‍ത്ത് സോണ്‍ രാജ്പാല് മീണ, ജില്ലയിലെ മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; ഇറാന് നയതന്ത്രത്തില്‍ അതൃപ്തി അറിയിച്ച് ട്രംപ്; ജര്‍മ്മനിയുമായുള്ള ബന്ധം വഷളാകുന്നു, യുഎസ് സൈനികരെ പിന്‍വലിക്കുന്നു





