തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും അതു നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇന്ന് പോലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ. തിരുവനന്തപുരത്തു സായുധ പോലീസ് ബറ്റാലിയൻ ആസ്ഥാനത്തു ആരംഭിക്കുന്ന കേന്ദ്രീകൃത പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തെ പോലീസിങ് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ തിരിച്ചറിവ് ഓരോ പോലീസ് സേനാംഗത്തിനും ഉണ്ടാകണം. സൈബർ കുറ്റ കൃത്യങ്ങൾ, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ വിദഗ്ധ പരിശീലനം കൂടിയേ കഴിയൂ. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്രീകൃത പരിശീലനകേന്ദ്രം ആരംഭിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
കേന്ദ്രീകൃത പരിശീലനകേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. സായുധ പോലീസ് സേനാ ഐ ജി സതീഷ് ബിനോ, ഡി ഐ ജി എസ് ഹരിശങ്കർ, സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ കമന്റാന്റ് യോഗേഷ് മൻഹദിയ, മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!
ഗോവിന്ദനും ശിവന്‍കുട്ടിയും രക്ഷപ്പെടുമോ? വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹക്കേസില്‍ വഴിത്തിരിവ്; മറുപടി പറയേണ്ടി വരിക മധ്യപ്രദേശ് പോലീസ്; കേരളാ പോലീസ് നിര്‍ണ്ണായക വാദങ്ങളുയര്ത്തുമ്പോള്





