കൊച്ചി: കടവന്ത്രയിൽ സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഘം പിടിയിലായി. ഹണി ട്രാപ്പ് ലക്ഷ്യമിട്ട് നടത്തിയ ഈ ആസൂത്രിത ആക്രമണത്തിൽ യുവതി ഉൾപ്പെടെ നാല് പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. സഫ്‌ന, ജോൺ രാഹുൽ, അമൽ വേണുഗോപാൽ, അനന്ദു മുരുകൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഒന്നാം പ്രതിയായ സഫ്‌ന യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മറ്റ് പ്രതികൾ സഫ്‌നയുമായി ലൈംഗിക ബന്ധത്തിൽ
ജറുസലേം: ഇസ്രയേൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്യവേയാണ് വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇസ്രയേൽ പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ ‘സ്പീക്കർ ഓഫ് നെസെറ്റ്’ മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കെ.എസ്.യു പ്രതിഷേധവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രിയെ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞതും ഇതിനിടെ മന്ത്രിക്ക് പരിക്കേറ്റതും വലിയ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ഇതൊരു ക്രൂരമായ ആക്രമണമായി ചിത്രീകരിക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ വെച്ച് നേരിടേണ്ടി വന്ന കല്ലേറും അതിനോട് അദ്ദേഹം കാണിച്ച സമചിത്തതയും വീണ്ടും
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഉന്നയിച്ച ആരോപണം തിരിഞ്ഞു കുത്തുന്നു. മന്ത്രിയുടെ ആരോപണം പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. ഒരു രോഗിയെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് എറണാകുളത്ത് പതിനായിരം രൂപയും തിരുവനന്തപുരത്ത് 5000 രൂപയും സ്വകാര്യ ആശുപത്രികൾ നൽകാറുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉയർത്തിയത്. ഈ വിവരം കൃത്യമായാണ് താൻ പറയുന്നതെന്നും ഇങ്ങനെ പണം നൽകുന്ന ആശുപത്രികൾ ആ തുക കൂടി രോഗികളിൽ നിന്നും ഈടാക്കുമെന്നും
ആലപ്പുഴ: ചമ്പക്കുളത്തും കൈനകരിയിലുമായി രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡും, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇരുവരെയുമാണ് സ്വന്തം വീടുകൾക്കുള്ളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായി സംസാരിച്ച ശേഷം സഹോദരങ്ങൾക്കൊപ്പം ഹാളിനുള്ളിൽ ഉറങ്ങാൻ കിടന്ന ആൻ മരിയയെ പുലർച്ചെ നാലരയോടെ സഹോദരനാണ് തൂങ്ങിയ
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് തടയുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രവർത്തകർ. റെയിൽവേ സ്റ്റേഷനുള്ളിൽ വെച്ചാണ് അക്രമം നടന്നതെന്നതിനാൽ അറസ്റ്റിലായ പ്രതികളെ റെയിൽവേ പോലീസിന് കൈമാറാനാണ് നിലവിലെ തീരുമാനം. നിലവിൽ
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷം. മാർച്ച് തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തു. കണ്ണൂർ നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഘർഷം ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. സംസ്ഥാനവ്യാപകമായി സിപിഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കണ്ണൂരിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എസ്എഫ്‌ഐ പ്രവർത്തകർ ഡിസിസി ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ആഡംബര വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈ പാലി ഹില്ലിലെ 17 നിലകളുള്ള, ഏകദേശം 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടമാണ് ഇഡി അറ്റാച്ച് ചെയ്തത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഈ നിർണ്ണായക നടപടി. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഫെബ്രുവരി 26-ന് നേരിട്ട് ഹാജരാകാൻ ഇഡി അനിൽ അംബാനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം. പോലീസ് സുരക്ഷാ വലയം ഭേദിച്ച് പ്രതിഷേധക്കാർ മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വന്ദേഭാരതിലേക്ക് കയറവെ മന്ത്രി വീണാ ജോർജിന് നേരെ കയ്യേറ്റം സംഭവം നടക്കുമ്പോൾ സ്പീക്കർ എ.എൻ. ഷംസീറും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ സംവിധാനങ്ങൾ ജനക്ഷേമത്തിനായി ഉണർന്നു തുടങ്ങി. ഇതുവരെ ഇല്ലാത്ത ഉത്സാഹമാണ് ഇപ്പോൾ. സപ്ലൈകോയുടെ വില്പനശാലകളിൽ സബ്സിഡി ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് സപ്ലൈകോയിലെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ പ്രേംനാഥ്, പത്തനംതിട്ട ജില്ലയിലെ പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ സനിതകുമാരി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി ദേവ് എന്നിവരെയാണ്









