കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷം. മാർച്ച് തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തു. കണ്ണൂർ നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഘർഷം ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്.
കേരളത്തിൽ റെക്കോർഡ് പോളിംഗിലേക്ക്; ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് കരുത്താകുമെന്ന് എം.വി. ഗോവിന്ദൻ
സംസ്ഥാനവ്യാപകമായി സിപിഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കണ്ണൂരിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എസ്എഫ്ഐ പ്രവർത്തകർ ഡിസിസി ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് പോലീസിന്റെ ഒത്താശയോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഓഫീസ് സംരക്ഷിക്കാൻ തങ്ങൾ നിർബന്ധിതരായെന്നും പോലീസ് കാഴ്ചക്കാരായി നിന്നുവെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ പ്രതിഷേധം നടത്തി.
മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുമ്പോൾ, ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് കോൺഗ്രസ് വാദിക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്






