ആലപ്പുഴ: ചമ്പക്കുളത്തും കൈനകരിയിലുമായി രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡും, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് ഇരുവരെയുമാണ് സ്വന്തം വീടുകൾക്കുള്ളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായി സംസാരിച്ച ശേഷം സഹോദരങ്ങൾക്കൊപ്പം ഹാളിനുള്ളിൽ ഉറങ്ങാൻ കിടന്ന ആൻ മരിയയെ പുലർച്ചെ നാലരയോടെ സഹോദരനാണ് തൂങ്ങിയ നിലയിൽ കണ്ടത്. സമാനമായ രീതിയിൽ ഐറിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ


ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണവും സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു; ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയതിനെതിരെ വൻ പ്രതിഷേധം!





