തിരുവനന്തപുരം കരമനയിൽ അർദ്ധരാത്രി ദാരുണമായ ബൈക്ക് അപകടം! മൂന്ന് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ കരമനയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ എന്നിവരും ഇതരസംസ്ഥാന തൊഴിലാളിയായ റിതിക്കുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. മൂവരും ഹോട്ടൽ ജീവനക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജോലി കഴിഞ്ഞ് ഒരു ബൈക്കിൽ മടങ്ങുകയായിരുന്നു മൂവരും എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കരമനയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മറ്റ് രണ്ട് ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും ഇവരുടേത് നിയന്ത്രണം തെറ്റി ഫുട്‌പാത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം . ഇടിയുടെ ആഘാതത്തിൽ മൂന്നുപേർക്കും മാരകമായി പരിക്കേൽക്കുകയും സംഭവസ്ഥലത്തുതന്നെ മരണം സംഭവിക്കുകയുമായിരുന്നു.സംഭവത്തിൽ കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.