കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ ‘ട്രെന്‍ഡ് ഫാക്ടറി’ എന്ന കടയുടെ വിചിത്രമായ പരസ്യം വിശ്വസിച്ച് പാതിരാത്രി മുതല്‍ നഗരത്തില്‍ തടിച്ചുകൂടിയത് നൂറുകണക്കിന് യുവാക്കള്‍. ഒരു രൂപയ്ക്ക് നൂറ് ഷൂവും, അത് കഴിഞ്ഞാല്‍ നൂറ് വാച്ചും നല്‍കുമെന്ന സോഷ്യല്‍ മീഡിയ വാഗ്ദാനം കേട്ടാണ് കോഴിക്കോട്ടെ ‘ജെന്‍സി’ കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചത്. എന്നാല്‍ തിരക്ക് നിയന്ത്രണാതീതമായതോടെ സംഘര്ഷാവസ്ഥയാവുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. അശാസ്ത്രീയമായ പരസ്യം വഴി ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഴയ ഒരു രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്ക് ആദ്യം നൂറ് ഷൂവുകളും തുടര്‍ന്ന് നൂറ് വാച്ചുകളും നല്‍കുമെന്നായിരുന്നു ട്രെന്‍ഡ് ഫാക്ടറിയുടെ പരസ്യം. ഇതറിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ കുട്ടികള്‍ കടയ്ക്ക് മുന്നില്‍ ക്യൂ നിന്നു. രാവിലെ 10 മണിക്ക് ഓഫര്‍ തുടങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, നേരത്തെ എത്തിയവര്‍ക്ക് പുലര്‍ച്ചെ തന്നെ ഓഫര്‍ നല്കി തീര്‍ത്തുവെന്ന ഉടമകളുടെ വാദം കാത്തുനിന്നവരെ പ്രകോപിപ്പിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ എത്തിയ വിദ്യാര്‍ത്ഥികള്‍ ഇതോടെ കടയ്ക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു.
തിരക്ക് വര്‍ദ്ധിച്ചതോടെ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഉന്തും തള്ളുമുണ്ടായതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് ലാത്തി വീശി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ന് കട തുറക്കില്ലെന്ന് പോലീസ് ബോര്‍ഡ് വെച്ചതോടെ പ്രകോപിതരായ യുവാക്കള്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതും സ്ഥിതി വഷളാക്കി. ഇതോടെയാണ് അശാസ്ത്രീയമായ ഓഫര്‍ പ്രഖ്യാപിച്ച കടയുടമകളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
രാവിലെ 10 മണിക്ക് നല്‍കുമെന്ന് പറഞ്ഞ ഓഫര്‍ പുലര്‍ച്ചെ തന്നെ കൊടുത്തു തീര്‍ത്തു എന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് കുട്ടികള്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ റീച്ചിന് വേണ്ടി ഇത്തരം തട്ടിപ്പ് ഓഫറുകള്‍ നല്കി ജനങ്ങളെ വഴിതിരിച്ചുവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. നിലവില്‍ കടയ്ക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണവിരുദ്ധ തരംഗമോ അതോ ഉള്‍പ്പാര്‍ട്ടി പോരോ? ‘ജയിക്കില്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു’; തോല്‍വിയില്‍ പൊട്ടിത്തെറിച്ച് കെ.കെ. ശൈലജ; കണ്ണൂരിലെ കോട്ടകള്‍ തകര്‍ന്നപ്പോള്‍ വീണത് ഇടതുപക്ഷത്തിന്റെ ജനപ്രിയ മുഖം





