ടെഹ്റാന്/ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തി അപകടകരമായ വഴിത്തിരിവിലേക്ക്. ഇസ്രയേലിനൊപ്പം അമേരിക്ക കൂടി നേരിട്ട് ആക്രമണത്തിന് ഇറങ്ങിയതോടെ, ലോകത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി മുഴക്കി ഇറാന് തിരിച്ചടിക്കുന്നു.
ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഈ നീക്കത്തിന് അന്തിമ അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണവും ഐആര്‍ജിസി കമാന്‍ഡര്‍ മുഹമ്മദ് പാക്പുരിന്റെ വധവും ഇറാനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തല്‍. കടലിടുക്ക് അടച്ചാല്‍ ലോകമെമ്പാടുമുള്ള എണ്ണ വിതരണം തടസ്സപ്പെടുകയും വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുകയും ചെയ്യും.
ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഈ തന്ത്രപ്രധാന പാത ആഗോള വിപണിയുടെ ഗതി നിയന്ത്രിക്കുന്നതാണ്. ഓരോ മാസവും മൂവായിരത്തിലധികം കപ്പലുകള്‍ കടന്നുപോകുന്ന ഈ ജലപാത അടയ്ക്കപ്പെട്ടാല്‍ അത് ആഗോള വ്യാപാരത്തെയും പശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെയും തകര്‍ക്കും.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ നാലിലൊന്നും ഈ പാതയിലൂടെയാണ് എത്തുന്നത്. പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ എണ്ണ ഉപയോഗിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോര്‍മുസ് പാത തടയപ്പെടുന്നത് കടുത്ത ഇന്ധനക്ഷാമത്തിലേക്കും വിപണിയിലെ തകര്‍ച്ചയിലേക്കും വഴിമാറുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ഹോര്‍മുസ് ജലപാത സൈനികമായി തന്നെ നിയന്ത്രിക്കാനാണ് ഇറാന്റെ പദ്ധതി. ഇറാന്റെയും ഒമാന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ ഇടുങ്ങിയ പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാല്‍ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി പൂര്‍ണ്ണമായും നിലയ്ക്കും.
ഇത് ആഗോള വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുകയും പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തുകയും ചെയ്യും. പശ്ചിമേഷ്യന്‍ മണ്ണിലെ വെടിമരുന്ന് ഗന്ധം വരും ദിവസങ്ങളില്‍ ആഗോള വിപണിയെയും സാധാരണക്കാരന്റെ സ്വപ്നങ്ങളേയും ബാധിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ‘മനുഷ്യ കവചം’; വൈദ്യുതി നിലയങ്ങളില്‍ കുഞ്ഞുങ്ങളെയടക്കം നിര്‍ത്തി ഇറാന്റെ പ്രതിരോധം; വിറച്ച് വൈറ്റ് ഹൗസ്





