ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ‘മനുഷ്യ കവചം’; വൈദ്യുതി നിലയങ്ങളില്‍ കുഞ്ഞുങ്ങളെയടക്കം നിര്‍ത്തി ഇറാന്റെ പ്രതിരോധം; വിറച്ച് വൈറ്റ് ഹൗസ്

ടെഹ്റാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധഭീതിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞെട്ടിച്ച് ഇറാന്റെ അപ്രതീക്ഷിത നീക്കം. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന ട്രംപിന്റെ ‘മരണ’ ഭീഷണിക്ക് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ അണിനിരത്തി ‘മനുഷ്യമതില്‍’ തീര്‍ത്താണ് ഇറാന്‍ പ്രതിരോധം തീര്‍ത്തത്. ഇറാന്റെ ഈ കടുത്ത നിലപാടിന് പിന്നാലെ അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇറാന്‍ വിച്ഛേദിച്ചത് പശ്ചിമേഷ്യയില്‍ വമ്പന്‍ ട്വിസ്റ്റിന് വഴിവെച്ചു.
‘ഇന്ന് രാത്രി ഒരു വലിയ നാഗരികത മരിക്കും’ എന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ സന്ദേശത്തിന് പിന്നാലെയാണ് ഇറാന്‍ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങിയത്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങളുടെ പ്രധാന വൈദ്യുതി നിലയങ്ങളിലും തന്ത്രപ്രധാന പാലങ്ങളിലും ദേശീയ പതാകയുമേന്തി കുഞ്ഞുങ്ങളെയടക്കം മനുഷ്യകവചങ്ങളായി നിര്‍ത്തി ഇറാന്‍ ഈ ഭീഷണിയെ പരിഹസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടതോടെ അമേരിക്ക സമ്മര്‍ദ്ദത്തിലായി.
ഇറാന്റെ അപ്രതീക്ഷിത നീക്കങ്ങളും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും അമേരിക്കയെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചു. ഇതോടെയാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റീവ് വിറ്റ്കോഫും പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായത്. ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അയത്തൊള്ള മുജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും, സൈനിക കമാന്‍ഡ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പും അമേരിക്കയെ പിന്നോട്ടടിപ്പിച്ചു.
സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ 50 ഓളം സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തു. ബങ്കറുകളും റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തതോടെ കരയുദ്ധമുണ്ടാകുമെന്ന ഭീതി പടര്‍ന്നു. ഇത് ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4.14 ഡോളറായി ഉയര്‍ന്നു.
ട്രംപ് നിശ്ചയിച്ച സമയപരിധിക്ക് തൊട്ടുമുന്‍പാണ് നാടകീയമായ നീക്കങ്ങള്‍ ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിന് പകരമായി പത്ത് ഇന സമാധാന കരാറാണ് ഇറാന്‍ മുന്നോട്ട് വെച്ചത്. വാന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഒരു വമ്പന്‍ യുദ്ധത്തില്‍ നിന്ന് പശ്ചിമേഷ്യ താല്‍ക്കാലികമായെങ്കിലും തലയൂരിയിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.