കോഴിക്കോട്/കൊച്ചി: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഇറാന് പോരാട്ടം ശക്തമായതോടെ പ്രവാസലോകം മുള്‍മുനയില്‍. യുദ്ധഭീതിയെത്തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ ഭാഗികമായി അടച്ചതോടെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരും അത്യാവശ്യ യാത്രക്കാരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗള്‍ഫ് മേഖലയില്‍ ഇറാന് തിരിച്ചടി നടത്തുന്നുണ്ട്. ഇത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനൊപ്പമാണ് വിമാനങ്ങള്‍ റദ്ദാക്കുന്നത്.
റദ്ദാക്കിയത് ഡസന്‍ കണക്കിന് സര്വീസുകള്ളാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഒട്ടേറെ സര്‍വീസുകളാണ് ശനിയാഴ്ച മുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തര നടപടിയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ ആകാശം യുദ്ധക്കളമായി തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വിമാന ഗതാഗതം ദുഷ്കരമാകാനാണ് സാധ്യത. പല രാജ്യങ്ങളും പൂര്‍ണ്ണമായി ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കരിപ്പൂര്‍: ഇന്‍ഡിഗോയുടെ ദുബായ് (6ഇ1473), ജിദ്ദ (6ഇ65), അബുദാബി (6ഇ1435) വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് (ഐ എക്സ് 343), റിയാദ് (ഐ എക്സ് 3 321), ജിദ്ദ (ഐ എക്സ് 3 397) സര്‍വീസുകളും മുടങ്ങി.
കൊച്ചി: അടുത്ത 24 മണിക്കൂറിലെ 13 സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ദോഹ, ദുബായ്, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇതില്‍പ്പെടും.
കണ്ണൂര്‍: ദോഹയിലേക്കുള്ള രണ്ട് പ്രധാന സര്‍വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സും വരും മണിക്കൂറുകളിലെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാര്‍ ശ്രദ്ധിച്ചു വേണം വിമാന യാത്രയ്ക്ക് പുറപ്പെടാന്‍. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് അതത് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി വിമാനത്തിന്റെ സ്റ്റാറ്റസ് ഉറപ്പാക്കുക. ബുക്കിങ് സമയത്ത് നല്കിയ ഫോണ്‍ നമ്പറിലേക്കും ഇമെയിലിലേക്കും വരുന്ന അറിയിപ്പുകള് കൃത്യമായി പരിശോധിക്കുക. യാത്ര മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ റീഫണ്ട്/റീഷെഡ്യൂളിങ് സൗകര്യങ്ങളെക്കുറിച്ച് എയര്‍ലൈന്‍സുമായി ബന്ധപ്പെടുക.
അതേസമയം, ഇറാനിലെ സൈനിക താവളങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായാണ് ഇസ്രയേലി വ്യോമസേന അവകാശപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപവും ആക്രമണമുണ്ടായി. ദക്ഷിണ ഇറാനിലെ മിനാബില്‍ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 40 പേര് കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അയ്യപ്പസംഗമത്തിൽ ഭക്ഷണ കണക്കിലും വൈരുധ്യം ; വൈകിട്ട് നാലു മണിക്ക് പ്രതിനിധികൾ മടങ്ങിയെങ്കിലും രാത്രി ഭക്ഷണം കഴിച്ചത് 3000 പേർ! ഭക്ഷണ ചുമതല വഹിച്ചത് മുരാരി ബാബു





