ശബരിമല: ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ നടന്ന ധൂർത്തിന്റെയും അഴിമതിയുടെയും കൂടുതൽ തെളിവുകൾ പുറത്ത്. സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണത്തെക്കാൾ കൂടുതൽ പേർ ഭക്ഷണം കഴിച്ചതായാണ് ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ ആളില്ലാതിരുന്നിട്ടും മൂവായിരം പേരുടെ ഭക്ഷണത്തിനായി ലക്ഷങ്ങൾ ചെലവാക്കിയതായാണ് കണക്ക്.
സമ്മേളന ദിവസം ഉച്ചയ്ക്ക് 5000 പേർ ഭക്ഷണം കഴിച്ചതിന് 8.5 ലക്ഷം രൂപ ചെലവായെന്നാണ് രേഖകൾ. എന്നാൽ സർക്കാർ കണക്ക് പ്രകാരം ആകെ 4000 പേർ മാത്രമാണ് സംഗമത്തിനെത്തിയത്. ഇതിലും വിചിത്രമാണ് രാത്രി ഭക്ഷണത്തിന്റെ കണക്ക്:3000 പേർക്ക് രാത്രി ഭക്ഷണം നൽകിയതിന് 4.5 ലക്ഷം രൂപ ചെലവായതായി കാണിച്ചിരിക്കുന്നു. എന്നാൽ വൈകിട്ട് 4 മണിയോടെ തന്നെ ആളുകൾ മടങ്ങിയിരുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതിയായ മുരാരി ബാബുവിനാണ് ഭക്ഷണത്തിന്റെ ചുമതല നൽകിയിരുന്നത് എന്നത് വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു.ഇതിനു പുറമെ പഴയിടത്തിന്റെ പാചകത്തിനായി മാത്രം 21.5 ലക്ഷം രൂപ നൽകിയതായും കണക്കിലുണ്ട്.
ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും ശമ്പളം കൂട്ടി; ക്ഷേമ പെന്ഷന് 54,000 കോടി കടക്കും; കെ.എന്‍ ബാലഗോപാലിന്റെ ജനപ്രിയ ബഡ്ജറ്റ്!
ആകെ 6.32 കോടി രൂപയാണ് അയ്യപ്പസംഗമത്തിനായി ചെലവായത്.പങ്കെടുത്തവർക്കുള്ള കിറ്റുകൾ – 73.4 ലക്ഷം, ഇവന്റ് പ്രവർത്തനങ്ങൾ- 58.2 ലക്ഷം , അഡ്മിനിസ്ട്രേഷൻ & ഫെസിലിറ്റേഷൻ-54.31 ലക്ഷംപബ്ലിസിറ്റി-46.7 ലക്ഷം,വേദി മോടി കൂട്ടാൻ-46 ലക്ഷംസാംസ്കാരിക പരിപാടികൾ-38.85 ലക്ഷം, താമസസൗകര്യം- 37.25 ലക്ഷം
വീഡിയോ-ഫോട്ടോ ആവശ്യങ്ങൾക്കായി 12 ലക്ഷം രൂപയും, അതിഥികളെ മാനേജ് ചെയ്തതിന് 9.6 ലക്ഷം രൂപയും അധികമായി ചെലവാക്കിയിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റിനായി മാത്രം ഒന്നരക്കോടിയിലധികം രൂപയാണ് നൽകിയത്.
സമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം എങ്ങനെയാണ് മൂവായിരം പേർക്ക് ഭക്ഷണം വിളമ്പിയത് എന്ന ചോദ്യത്തിന് ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ കണക്കുകളിലെ വൈരുദ്ധ്യം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.


കഴക്കൂട്ടം സീറ്റ് വേണ്ട…. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകും; നടന് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് തന്നെ





