തിരുവനന്തപുരം : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസം നല്കുന്ന ‘ജനപ്രിയ’ ബജറ്റാണ് മന്ത്രി അവതരിപ്പിക്കുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്:
ആശാ വര്‍ക്കര്‍മാര്‍: പ്രതിമാസ ഓണറേറിയത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു.
രഞ്ജിത്തിനെതിരെ കുരുക്ക് മുറുക്കി എസ് ഐ ടി; ലൈംഗികാതിക്രമത്തിന് മതിയായ തെളിവുകള്‍; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകന് കോടതിയിലേക്ക്
അങ്കണവാടി വര്‍ക്കര്‍മാര്‍: പ്രതിമാസ ശമ്പളത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു.
അങ്കണവാടി ഹെല്‍പ്പര്‍മാര്‍: 500 രൂപ വര്‍ദ്ധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാര്‍: പ്രതിമാസ ഓണറേറിയത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു.
സ്കൂള്‍ പാചകത്തൊഴിലാളികള്‍: ദിവസവേതനത്തില്‍ 25 രൂപ വര്‍ദ്ധിപ്പിച്ചു.
സാമൂഹ്യ സുരക്ഷാ പെന്‍ഷനായി ഇതുവരെ 48,383.83 കോടി രൂപ വിതരണം ചെയ്തു.ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും മൊത്തം 54,000 കോടി രൂപ പെന്‍ഷനായി വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി.നിലവില്‍ 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ ക്ഷേമ പെന്ഷന് നല്കിവരുന്നു.
കെ.എസ്.ആര്.ടി.സി: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒപ്പം നില്ക്കുന്ന സര്‍ക്കാരാണിതെന്ന് മന്ത്രി പറഞ്ഞു. ഇന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുന്നുണ്ട്. വിഴിഞ്ഞത്ത് അതിശയകരമായ വികസനമാണ് നടക്കുന്നത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് പ്രോജക്ടിന് കൂടുതല്‍ ഊന്നല്‍ നല്‍കും.സംസ്ഥാനത്തെ മൂന്ന് ഐടി പാര്‍ക്കുകള്‍ക്കുമായി 63 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്നോപാര്‍ക്കിനും കൊച്ചി ഇന്‍ഫോപാര്‍ക്കിനും 25 കോടി രൂപ വീതം ലഭിക്കും.നെല്ലിന്റെ സംഭരണ വില 30 രൂപയായും റബ്ബറിന്റെ തറവില 200 രൂപയായും ഉയര്‍ത്തി.
കായിക അടിസ്ഥാന വികസനത്തിനായി 5,000 കോടി രൂപ ചെലവഴിച്ചു. കായികതാരങ്ങള്‍ക്കായി 961 തസ്തികകള്‍ സൃഷ്ടിച്ചു.അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി 2 കോടി രൂപ അധികമായി അനുവദിച്ചു. കെ-ഫോണ്‍: കേരള സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സേവനമായ കെ-ഫോണിന് 112.44 കോടി രൂപ വകയിരുത്തി.


പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം





