കൊച്ചി: ചലച്ചിത്ര മേഖലയെ പിടിച്ചുലച്ച ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം . രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയതിന് മതിയായ തെളിവുകള്‍ ലഭിച്ചതായും കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും എസ്ഐടി വ്യക്തമാക്കി. നടി നല്കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസില്‍ ഇനി കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പരാതിക്കാരിയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഘം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന വെളിപ്പെടുത്തലുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന ആദ്യ കേസുകളില്‍ ഒന്നായി ഇത് മാറും.
അന്വേഷണം പൂര്‍ത്തിയായതോടെ നിയമനടപടികള്‍ നേരിടാന്‍ തയ്യാറെടുക്കുന്ന രഞ്ജിത്ത്, ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവില്‍ ജില്ല വിട്ടു പുറത്തുപോകാന്‍ രഞ്ജിത്തിന് അനുമതിയില്ല. ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നും ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദം വേണമെന്നും ആവശ്യപ്പെട്ടാകും അദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കുക. നാളെയാകും കോടതിയില്‍ ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പുനര്‍ജനിയില്‍ സിബിഐ വരും; വിഡി സതീശനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണ ശുപാര്‍ശ നല്‍കിയത് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോള്‍; പ്രതിപക്ഷ നേതാവിനെ ആ വീടുകള്‍ കുടുക്കുമോ?





