അജിത് കുമാറിന് ‘കോളടിച്ചു’; എക്‌സൈസില്‍ നിന്ന് പടിയിറങ്ങണം, പോലീസ് ആസ്ഥാനത്തേക്ക് മടങ്ങാന്‍ വഴിതെളിയുന്നു; വീണ്ടും കേരളാ പോലീസില്‍ എം ആര്‍ ഭരണമോ? അജിത് കുമാര്‍: വിവാദങ്ങള്‍ പിന്തുടരുന്ന ഐപിഎസ് കരുത്തന്‍; പിണറായിയുടെ വിശ്വസ്തന്‍ വീണ്ടും പോലീസ് ആസ്ഥാനത്തേക്ക്?

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഉത്തരവ് എഡിജിപി എം.ആര്‍. അജിത് കുമാറിന് തുണയാകുന്നു. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നുള്ള അജിത് കുമാറിന്റെ മാറ്റം അനിവാര്യമാക്കുന്നതാണ് ട്രിബ്യൂണല്‍ വിധി. ഇതോടെ വിവാദങ്ങളെത്തുടര്‍ന്ന് പോലീസ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അജിത് കുമാറിന് ക്രമസമാധാന ചുമതലയിലേക്കോ പോലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലേക്കോ മടങ്ങിവരാന്‍ കളമൊരുങ്ങി. എക്‌സൈസ് കമ്മീഷണര്‍ പദവി ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണം; ബി. അശോകിന്റെ മാറ്റം റദ്ദാക്കി, അജിത് കുമാറിന് എക്‌സൈസില്‍ നിന്നും മാറേണ്ടി വരും

കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. 2014-ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഉത്തരവിട്ടു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ ട്രിബ്യൂണല്‍ റദ്ദാക്കി. നിലവിലെ എക്‌സൈസ് കമ്മീഷണറായ എം.ആര്‍. അജിത് കുമാറിന്റെ നിയമനവും സിഎടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എക്‌സൈസ് കമ്മീഷണര്‍ പദവി ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ്

പരസ്യവിചാരണയ്ക്ക് മറ്റൊരു ഇര കൂടി; അഭിഭാഷകയുടെ പരാതിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യവിചാരണയ്ക്ക് ഒരു രക്തസാക്ഷികൂടി. വനിതാ അഭിഭാഷകയെ ബസ്സിൽ ലൈംഗികമായി ശല്യം ചെയ്തെന്ന പരാതിയിലെ പ്രതി തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിമൽ കുമാർ ആത്മഹത്യ ചെയ്ത നിലയിൽ. കഴിഞ്ഞ 11ന് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വിമൽകുമാർ ലൈംഗികമായി ശല്യം ചെയ്തെന്നായിരുന്നു വനിതാ അഭിഭാഷകയുടെ പരാതി. ദൃശ്യങ്ങൾ സഹിതം  അഭിഭാഷക പരാതി നൽകിയതിനെതുടർന്നു തിരുവനന്തപുരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജാസ്‌ലിയയുടെ മരണം : പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസണെ വാഹനം ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് പിടിയിലായി. വാഗമണ്ണിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അമിതവേഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഡോക്ടറുടെ പിതാവ് ജോർജ് മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്

ചെന്നൈയിൽ വിവാഹവിരുന്നിന് ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിവാഹമോചന വാർത്തകൾക്കിടെ താരങ്ങളുടെ സന്ദർശനം ചർച്ചയാകുന്നു.

ചെന്നൈ: തമിഴിലെ പ്രമുഖ നിർമ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ നടൻ വിജയ്‌യും നടി തൃഷയും ഒന്നിച്ചെത്തിയത് തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ചെന്നൈയിൽ നടന്ന ചടങ്ങിലേക്ക് ഇരുവരും ഒരേ കാറിലാണ് എത്തിയത്. സ്വർണ്ണനിറമുള്ള സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ്‌യുടെ വേഷം. വെള്ളയും സ്വർണ്ണനിറവും കലർന്ന സിൽക്ക് സാരിയും സ്ലീവ്‌ലെസ് ചുവപ്പ് ബ്ലൗസും ധരിച്ചാണ് തൃഷ എത്തിയത്. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം ഇരുവരും ഒന്നിച്ചുതന്നെയാണ് മടങ്ങിയതും. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം

രണ്ടിലധികം കുട്ടികളുണ്ടോ? 25,000 രൂപ അക്കൗണ്ടിലെത്തും! ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ വമ്പൻ പ്രഖ്യാപനം

ഹൈദരാബാദ്: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കുന്നതിനായി ദമ്പതികൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. രണ്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ അറിയിച്ചു. നിലവിൽ 1.5 ആയി താഴ്ന്ന സംസ്ഥാനത്തെ മൊത്തം പ്രജനന നിരക്ക് (TFR) 2.1 ലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് അദ്ദേഹം

സുധാകരനുമായി അനുനയം ഇല്ല; ആലപ്പുഴയില്‍ എത്തിയാലും സുധാകരനെ പിണറായി കാണില്ല; സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി എത്തുന്നുണ്ടെങ്കിലും പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടുനില്‍ക്കുന്ന മുന്‍ മന്ത്രി ജി. സുധാകരനെ അദ്ദേഹം നേരില്‍ കാണില്ലെന്ന് ഉറപ്പായി. സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.എ. ബേബിയും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി നില്‍ക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതോടെ അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന

ജാസ്‌ലിയയുടെ മരണം : പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്!

കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. അപകടമുണ്ടാക്കിയ ശേഷം ഒളിവിൽ പോയ പ്രതി ഡോ. സിറിയക് ജോർജിനെ സഹായിച്ചതിന് പിതാവ് ജോർജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പോലീസ് എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകന് ഒളിവിൽ പോകാൻ ആവശ്യമായ എല്ലാ സഹായങ്ങളും ജോർജ് നൽകിയതായി

സുകുമാരന്‍ നായരെ ‘ഗേറ്റ് വാച്ചറാക്കിയത്’ വിനയായി; ആനന്ദബോസിന് തിരിച്ചടിയായത് ആ പെരുന്ന വിവാദം; ഗവര്‍ണറുടെ രാജിയോടെ എന്‍ എസ് എസും ബിജെപിയും അടുക്കുമോ? ആനന്ദബോസിന് വിനയായത് ആ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ഡോ. സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത പടിയിറക്കത്തിന് പിന്നില്‍ കേരളത്തിലെ എന്‍.എസ്.എസ് നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പരോക്ഷമായി ‘ഗേറ്റ് വാച്ചര്‍’ എന്ന് ആനന്ദബോസ് വിശേഷിപ്പിച്ചത് പെരുന്നയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്തെ നിര്‍ണ്ണായകമായ നായര്‍ വോട്ടുകള്‍ ലക്ഷ്യമിടുന്ന ബിജെപി കേന്ദ്ര നേതൃത്വം, എന്‍.എസ്.എസിനെ പിണക്കി മുന്നോട്ടുപോകാനാവില്ലെന്ന വിലയിരുത്തലിലാണ് ആനന്ദബോസിനെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍.എസ്.എസുമായി

ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര മന്ത്രി സഭയിലേക്ക് ? ബിഹാറും തമിഴ് നാടും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ.

ന്യൂഡല്‍ഹി: ബിഹാർ രാഷ്ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന നിതീഷ് കുമാർ-ആരിഫ് മുഹമ്മദ് ഖാൻ സഖ്യം ഒരേസമയം പദവികളൊഴിയുന്നു. മുഖ്യമന്ത്രി പദം വിട്ട് നിതീഷ് കുമാർ രാജ്യസഭയിലേക്ക് ചേക്കേറുന്നതിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. കേരളത്തിലും ബിഹാറിലുമായി അഞ്ചുവർഷം ഗവർണർ പദവി വഹിച്ച ആരിഫ് മുഹമ്മദ് ഖാൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായാണ് സൂചന. ഉത്തർപ്രദേശുകാരനായ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന ചുമതലകൾ ലഭിച്ചേക്കുമെന്ന് ഡൽഹിയിൽ ചർച്ചകൾ സജീവമാണ്. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ