ന്യൂഡല്‍ഹി: ബിഹാർ രാഷ്ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന നിതീഷ് കുമാർ-ആരിഫ് മുഹമ്മദ് ഖാൻ സഖ്യം ഒരേസമയം പദവികളൊഴിയുന്നു. മുഖ്യമന്ത്രി പദം വിട്ട് നിതീഷ് കുമാർ രാജ്യസഭയിലേക്ക് ചേക്കേറുന്നതിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. കേരളത്തിലും ബിഹാറിലുമായി അഞ്ചുവർഷം ഗവർണർ പദവി വഹിച്ച ആരിഫ് മുഹമ്മദ് ഖാൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായാണ് സൂചന. ഉത്തർപ്രദേശുകാരനായ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന ചുമതലകൾ ലഭിച്ചേക്കുമെന്ന് ഡൽഹിയിൽ ചർച്ചകൾ സജീവമാണ്.
മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റിക്കൊണ്ടാണ് രാഷ്ട്രപതി ഭവൻ ഉത്തരവിറക്കിയത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകി. ബിഹാറിലെ പുതിയ ഗവർണറായി റിട്ട. ലഫ്. ജനറൽ സയ്യിദ് അറ്റ ഹസ്നൈനെ നിയമിച്ചു.
-
ഡൽഹി: പുതിയ ലഫ്റ്റനന്റ് ഗവർണറായി തരണ്‍ജിത് സിംഗ് സന്ധു നിയമിതനായി.
-
ലഡാക്ക്: വിനയ് കുമാർ സക്സേനയെ ഡൽഹിയിൽ നിന്ന് ലഡാക്കിലേക്ക് മാറ്റി.
-
മഹാരാഷ്ട്ര: ജിഷ്ണു ദേവ് വർമ്മ (തെലങ്കാനയിൽ നിന്ന് മാറ്റം).
-
തെലങ്കാന: ശിവപ്രസാദ് ശുക്ല.
-
ഹിമാചൽ പ്രദേശ്: കവീന്ദർ ഗുപ്ത.
-
നാഗാലാൻഡ്: നന്ദ് കിഷോർ യാദവ്.
ബംഗാളിൽ സി.വി. ആനന്ദബോസിനെ മാറ്റിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുമ്പോഴും, ആരിഫ് മുഹമ്മദ് ഖാനെയും ആനന്ദബോസിനെയും മാറ്റിയത് വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമിട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രതിസന്ധി രൂക്ഷമാകുന്നു; വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; വാണിജ്യ സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം





