സുകുമാരന്‍ നായരെ ‘ഗേറ്റ് വാച്ചറാക്കിയത്’ വിനയായി; ആനന്ദബോസിന് തിരിച്ചടിയായത് ആ പെരുന്ന വിവാദം; ഗവര്‍ണറുടെ രാജിയോടെ എന്‍ എസ് എസും ബിജെപിയും അടുക്കുമോ? ആനന്ദബോസിന് വിനയായത് ആ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ഡോ. സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത പടിയിറക്കത്തിന് പിന്നില്‍ കേരളത്തിലെ എന്‍.എസ്.എസ് നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പരോക്ഷമായി ‘ഗേറ്റ് വാച്ചര്‍’ എന്ന് ആനന്ദബോസ് വിശേഷിപ്പിച്ചത് പെരുന്നയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്തെ നിര്‍ണ്ണായകമായ നായര്‍ വോട്ടുകള്‍ ലക്ഷ്യമിടുന്ന ബിജെപി കേന്ദ്ര നേതൃത്വം, എന്‍.എസ്.എസിനെ പിണക്കി മുന്നോട്ടുപോകാനാവില്ലെന്ന വിലയിരുത്തലിലാണ് ആനന്ദബോസിനെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍.എസ്.എസുമായി ബിജെപി പുലര്‍ത്തിയിരുന്ന സുദൃഢമായ ബന്ധം വീണ്ടെടുക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. കുറച്ചു കാലമായി എന്‍ എസ് എസ് എടുക്കുന്നത് ബിജെപി വിരുദ്ധ നിലപാടാണ്. അയ്യപ്പ സംഗമത്തിന് ശേഷം സിപിഎമ്മുമായി അടക്കുകയും ചെയ്തു ജി സുകുമാരന്‍ നായര്‍.
ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് എന്‍.എസ്.എസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച ആനന്ദബോസിന്റെ ശൈലി കേരളത്തിലെ ബിജെപി ഘടകത്തിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മന്നം സമാധി വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസ് സ്വീകരിച്ച കടുത്ത നിലപാട് തിരുവനന്തപുരത്തെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. എന്‍.എസ്.എസുമായി ബിജെപിയെ അടുപ്പിക്കാനുള്ള പാലമായി ആനന്ദബോസിനെ കേന്ദ്രം കണ്ടിരുന്നെങ്കിലും, സുകുമാരന്‍ നായരുമായുള്ള വ്യക്തിപരമായ പോര് ആ ദൗത്യം പരാജയപ്പെടുത്തി. ഈ സാഹചര്യത്തില്‍ ആനന്ദബോസിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്‍.എസ്.എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനും ബന്ധം പഴയതുപോലെ ഊഷ്മളമാക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ്.
ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ കൂടുതല്‍ കടുപ്പമേറിയ നിലപാടുകള്‍ സ്വീകരിക്കാന്‍ ആര്‍.എന്‍. രവിയെപ്പോലൊരു ഗവര്‍ണറെ കേന്ദ്രം നിയോഗിക്കുമ്പോള്‍, ആനന്ദബോസിനെ കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ എന്‍.എസ്.എസിന്റെ അനിഷ്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ആനന്ദ ബോസിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും.
കേന്ദ്രമന്ത്രിസഭയില്‍ നിതീഷ് കുമാറിന്റെ പ്രവേശനത്തിനൊപ്പം ആനന്ദബോസിനും സുപ്രധാന ചുമതലകള്‍ നല്‍കി എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ആനന്ദബോസിന് തല്‍കാലം പദവിയൊന്നും നല്‍കില്ല. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ആനന്ദബോസിന്റെ ഗവര്‍ണര്‍ കുപ്പായം അഴിച്ചുമാറ്റപ്പെട്ടതോടെ കേരളത്തിലെ എന്‍.എസ്.എസ് കേന്ദ്രങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ബിജെപി ഉറ്റുനോക്കുന്നുണ്ട്.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പരോക്ഷമായി ‘ഗേറ്റ് വാച്ചര്‍’ എന്ന് ആനന്ദബോസ് വിശേഷിപ്പിച്ചത് പെരുന്നയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍.എസ്.എസുമായി ബിജെപി പുലര്‍ത്തിയിരുന്ന സുദൃഢമായ ബന്ധം വീണ്ടെടുക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് എന്‍.എസ്.എസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച ആനന്ദബോസിന്റെ ശൈലി കേരളത്തിലെ ബിജെപി ഘടകത്തിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മന്നം സമാധി വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസ് സ്വീകരിച്ച കടുത്ത നിലപാട് തിരുവനന്തപുരത്തെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. ഇതുകൊണ്ടാണ് മാറ്റം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.