അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ മുത്തമിടുകയാണെങ്കില്‍ അത് മലയാളി താരം സഞ്ജു സാംസണിന്റെ കരിയറിലെ സുവര്‍ണ്ണ അധ്യായമായി മാറും. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ സഞ്ജു മികച്ച പ്രകടനം നടത്തുകയും ഇന്ത്യ കിരീടം നേടുകയും ചെയ്താല്‍, താരത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് പിന്നാലെ നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സഞ്ജുവിന്റെ പേരിനാണ് മുന്‍തൂക്കം. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആര്‍ഐഎസ് ലാവന്’ കൊച്ചിയില്‍ അഭയം നല്‍കിയ ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ഇറാന്‍. ഇന്ത്യ കാണിച്ച വലിയ കരുണയ്ക്കും സഹായത്തിനും ഇറാന്‍ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ഇതേക്കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന 2026-ലെ റൈസീന ഡയലോഗില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിശദീകരണം നല്‍കി. കപ്പലില്‍ നിരവധി യുവ കേഡറ്റുകള്‍ ഉണ്ടായിരുന്നുവെന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്നും ജയശങ്കര്‍ വ്യക്തമാക്കി. നിയമപരമായ വശങ്ങള്‍ക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെയാണ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടി ശോഭനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ അണിയറ നീക്കം. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നില്‍ ശോഭനയെ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ നടി സമ്മതം മൂളിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അണിനിരത്തി പോരാട്ടത്തിനിറങ്ങാന്‍ ബിജെപി ഒരുങ്ങുന്നതായാണ് സൂചനകള്‍. പ്രമുഖ സംവിധായകന്‍ മേജര്‍ രവി ഒറ്റപ്പാലത്തും നടി ശ്വേത മേനോന്‍ തൃപ്പൂണിത്തുറയിലും ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനവേളയില്‍ ശ്വേത മേനോന്റെ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രശസ്ത താരങ്ങള്‍ മത്സരരംഗത്തിറങ്ങുന്നത്
കൊച്ചി: കൊച്ചി മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ‘ഐ.ആർ.ഐ.എസ്. ലാവന്റെ’ (IRIS Lavan) ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ പിടിയിലായി. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഡ്രൈവർ രാധാകൃഷ്ണനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധിത മേഖലയിൽ പ്രവേശിച്ച് കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ഉടൻ തന്നെ ഇവരെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥർ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരം: എട്ടു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മകള്‍ മിഷേല്‍ ഷാജിക്ക് നീതി തേടി മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സമീപിച്ചു. കൊലപാതകമെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്ന കേസ് അട്ടിമറിക്കാന്‍ ഉന്നത പവര്‍ ഗ്രൂപ്പുകളും പോലീസും ഒത്തുകളിച്ചതായി മാതാപിതാക്കളായ ഷാജി വര്‍ഗീസും സൈലമ്മ ഷാജിയും പരാതിയില്‍ ആരോപിക്കുന്നു. ഒരു പ്രമുഖ നടന്റെ മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായും പോലീസ് അന്വേഷണം അട്ടിമറിച്ചതായും മാതാപിതാക്കള്‍ പറയുന്നു. അന്വേഷണത്തില്‍ തുടക്കം മുതല്‍ വീഴ്ച
ടെഹ്‌റാന്‍: പശ്ചിമേഷ്യയെ ചാമ്പലാക്കുമെന്ന് ഭീഷണി മുഴക്കി ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറാന്‍ ഒടുവില്‍ പത്തിമടക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയാണെന്നും പ്രകോപനങ്ങളില്‍ ഖേദിക്കുന്നുവെന്നും ഇറാന്റെ ഇടക്കാല നേതൃകൗണ്‍സില്‍ അറിയിച്ചു. അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളോട് പരസ്യമായി മാപ്പുചോദിച്ചുകൊണ്ടാണ് ഇറാന്റെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമാക്കി തങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യങ്ങളെ ലക്ഷ്യംവെക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. ഇസ്രയേലിനും അമേരിക്കയ്ക്കും മുന്നില്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളെ പിണക്കുന്നത്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനപ്രതിനിധികള്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് ഇരട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് നിയമവിരുദ്ധമായി മന്ത്രി ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും പൂര്‍ണ്ണരൂപത്തില്‍ കൈപ്പറ്റിയത്. ഇതില്‍ മന്ത്രി എം.ബി രാജേഷ് കുടുങ്ങിയത് സ്വന്തം ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടര്‍ന്നാണ്. 2021 മെയ് മാസത്തിലാണ് എം.ബി രാജേഷ് നിയമസഭാ സ്പീക്കറായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ താന്‍ സ്പീക്കറായെന്നും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ നിയമപരമായ കുരുക്കിൽപെട്ട് മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എം ബി രാജേഷും. മന്ത്രിമാർ എന്ന നിലയിൽ ശമ്പളംവാങ്ങുന്ന അതേ കാലയളവിൽ മുൻ എംപിമാർക്കുള്ള പെൻഷൻ കൂടി വാങ്ങിയതാണ് ഇരുവർക്കും കുരുക്കായിരിക്കുന്നത്. ഇക്കാര്യം അക്കൗണ്ടന്റ് ജനറൽ (എ ജി )കണ്ടെത്തി തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളിയും, എം ബി രാജേഷും പാർലമെൻ്റ് അംഗങ്ങളുടെ ശമ്പള–പെൻഷൻ നിയമം ലംഘിച്ചതായി എ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടുപേരും നേരത്തെ പാർലമെന്റ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യവിഷയത്തിൽ തുറന്ന പൊരിനിറങ്ങി തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ വീഴ്ച്ചയിൽ 5 ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം. സ്ഥലം മാറ്റപ്പെട്ട അഞ്ചുപേരും സിപിഎം സംഘടനയിലെ അംഗങ്ങളാണ്. ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണക്കാട്, ജഗതി ഹെൽത്ത് സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കൂട്ട നടപടിയുണ്ടായിട്ടുള്ളത്. മണക്കാട് സര്‍ക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രാഖി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആതിര, പ്രദീപ്, ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത്
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിലിനെ വിടാതെ പരാതിക്കാരികൾ. ആദ്യ ബലാത്സംഗ കേസിലെ അതിജീവിത രാഹുലിനെതിരെ സുപ്രീം കോടതിയിലെത്തി. രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നെന്നും ‘മിനി വിചാരണ’ നടത്തിയെന്നും ഹർജിയിൽ പറയുന്നു. മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ രണ്ട് കേസുകളിൽ രാഹുലിന് ജാമ്യം മുൻകൂർ ലഭിച്ചിരുന്നെങ്കിലും മൂന്നാമത്തെ കേസിൽ അറസ്റ്റിൽ ആവുകയും ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.









