കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് രക്തം വാർത്ത നിലയിൽ ഹാളിനുള്ളിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടര വയസ്സുള്ള പെൺകുഞ്ഞ് പരിക്കുകളൊന്നുമില്ലാതെ മൃതദേഹങ്ങൾക്ക് സമീപം കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇന്ന് രാവിലെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമസ്ഥൻ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവരെ ഈ വീട്ടിലെത്തിച്ച വ്യക്തിയെ
തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. സഹായം തേടിയിട്ടും പോലീസ് സഹായിച്ചില്ലെന്നും പരാതിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഗണേഷിന്റെ വാളകത്തെ കുടുംബവീട്ടിലാണ് സംഭവം. അറിയിപ്പില്ലാതെ ഭാര്യ എത്തിയപ്പോൾ ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നാണ് പരാതി. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതോടെ മന്ത്രി സഹായികളെ വിളിച്ചുവരുത്തി ഫോൺ ബലമായി പിടിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. മുൻ ഡിജിപിയും തിരുവനന്തപുരം ശാസ്തമംഗലം നഗരസഭാ കൗൺസിലറുമായ ആർ ശ്രീലേഖ അടുത്ത ബന്ധുവായതിനാൽ ഭാര്യ
തിരുവനന്തപുരം : ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമ്പോഴെല്ലാം അവിടെ ഒരു മലയാളി സാന്നിധ്യമുണ്ടാകുമെന്ന് പറയുന്നത് വെറുമൊരു അന്ധവിശ്വാസമല്ല, മറിച്ച് ചരിത്രമാണ്! ലോകകപ്പ് ഫൈനല്‍ കമന്ററിക്കിടെ ഇക്കാര്യം കമന്റേറ്ററായ രവിശാസ്ത്രി ഇക്കാര്യം എടുത്ത് പറയുകയുണ്ടായി. 1983-ല്‍ സുനില്‍ വത്സനില്‍ തുടങ്ങിയ ആ ചരിത്രബന്ധം 2026-ല്‍ സഞ്ജു സാംസണ്‍ എന്ന പോരാളിയിലെത്തി നില്‍ക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കിരീടം ചൂടുമ്പോള്‍, അത് സഞ്ജു എന്ന മലയാളി കരുത്തിന്റെ കൂടി വിജയമായിരുന്നു. പ്ലേയിംഗ്
കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ (52) ആണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി ചികിത്സയിൽ തുടർന്നിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യനില വഷളാവുകയും മരണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. വയര്‍ലെസ് മീഡിയ നടത്തിയ പ്രീ-പോള്‍ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കാണ് സാധ്യത. ഇടതുമുന്നണി 74 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. എന്നാല്‍, 63 സീറ്റുകള്‍ പ്രവചിക്കപ്പെടുന്ന യുഡിഎഫ് ഭരണപക്ഷത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നിര്‍ണ്ണായകമായ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി കരുത്ത് തെളിയിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളും ഓരോ മണ്ഡലത്തിലെയും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ സർക്കാരിന്റെ വികസന പരസ്യത്തിൽ നടി ഭാവനയും ഇടംപിടിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) തയ്യാറാക്കിയ ‘വികസനയാത്ര’ എന്ന പരസ്യ ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ‘പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0’ എന്ന ആശയത്തിലാണ് ഈ പരസ്യം പുറത്തിറക്കിയത്. ‘വീണ്ടും തുടരും, നമ്മൾ തുടരും’ എന്ന് തുടങ്ങുന്ന ഗാനത്തിനൊടുവിൽ ‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’ എന്ന ഭാവനയുടെ ഡയലോഗോടെയാണ് പരസ്യം അവസാനിക്കുന്നത്. പ്രിയ സുഹൃത്ത് ഭാവന അഭിനയിച്ച പരസ്യം
എറണാകുളം: അങ്കമാലിയിൽ കാറിടിച്ച് കോളേജ് വിദ്യാർഥിനി ജസ്‌ലിയ മരിക്കാനിടയായ സംഭവത്തിൽ അങ്കമാലി പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രതിയെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ആലുവ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഫെബ്രുവരി 28-നാണ് അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ജസ്‌ലിയ ജോൺസൺ അപകടത്തിൽപ്പെട്ടത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സര്‍വ്വാധിപത്യം പുലര്‍ത്തിയ ഇന്ത്യ, റെക്കോര്‍ഡുകള്‍ ഓരോന്നായി തിരുത്തിക്കുറിച്ചു. മലയാളി താരം സഞ്ജു വി. സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗും (89) ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിന് മുന്നില്‍ കിവീസ് ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. ബാറ്റിംഗില്‍ മലയാളി താരം സഞ്ജു
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപരമായ നീക്കവുമായി അമേരിക്ക. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശേഷികളെ അമേരിക്ക അതിവേഗം തകര്‍ക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കിലൂടെ ഒരു വലിയ എണ്ണ ടാങ്കര്‍ ഞായറാഴ്ച സുരക്ഷിതമായി കടന്നുപോയത് ശുഭസൂചനയാണെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, പ്രകൃതിവാതകം, വളം
കൊച്ചി : യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഗുഡ്വില്‍ ഫിലിംസ് ഉടമയുമായ ജോബി ജോര്‍ജിന് നാലു വര്‍ഷം തടവ്. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് രണ്ട് കേസുകളിലായി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 66.5 ലക്ഷം രൂപ പിഴയായും ജോബി ജോര്‍ജ് അടയ്ക്കണം. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഡാര്‍ലി ബിജു എന്നിവരുടെ പരാതിയിലാണ് കോടതി നടപടി. 2011-ല്‍ രാജേഷ് മാത്യുവില്‍ നിന്ന്










